Section

malabari-logo-mobile

ബഹ്‌റൈനില്‍ നിന്ന് അനധികൃതമായി പണമയച്ച 16 വിദേശികള്‍ റിമാന്‍ഡില്‍

HIGHLIGHTS : മനാമ: രാജ്യത്ത് നിന്ന് അനധികൃതമായി വന്‍തോതില്‍ പണമയച്ചതിനെ തുടര്‍ന്ന് 16 ഏഷ്യന്‍ വംശജരെ കസ്റ്റഡയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പ്രോസിക്യൂഷന് കൈമാ...

മനാമ: രാജ്യത്ത് നിന്ന് അനധികൃതമായി വന്‍തോതില്‍ പണമയച്ചതിനെ തുടര്‍ന്ന് 16 ഏഷ്യന്‍ വംശജരെ കസ്റ്റഡയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പ്രോസിക്യൂഷന് കൈമാറിയതായി അധികൃതര്‍ വ്യക്തമാക്കി. നവംബര്‍ 21 ന് ഇവരുടെ കേസുകള്‍ പരിഗണിക്കുമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ ഹുസൈന്‍ അല്‍ സാമില്‍ പറഞ്ഞു. ഫിനാന്‍ഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടറേറ്റിന്റെ അഭിപ്രായ പ്രകാരം പണം അയച്ചതായി സംശയിക്കുന്നവര്‍ മറ്റൊരു രാജ്യത്തുനിന്ന് എക്‌സ്‌ചേഞ്ച് വഴി പണം കൈപറ്റുകയും പിന്നീട് മറ്റുരാജ്യങ്ങളിലേക്ക് അയക്കുകയുമായിരുന്നു.

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഓണ്‍ലൈന്‍ തട്ടിപ്പു വഴി നേടിയ പണമാണ് ഇത്തരത്തില്‍ അയച്ചിരിക്കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

sameeksha-malabarinews

ഇവര്‍ പണം അയക്കാനായി എക്‌സ്‌ചേഞ്ച് കമ്പനികളെ തെറ്റിദ്ധരിപ്പിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ റിമാന്‍ഡ് ചെയ്യുകയും അവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!