ബഹ്‌റൈനില്‍ അടുത്ത ദിവസങ്ങളില്‍ തണുപ്പ് കൂടാനും ശക്തമായ കാറ്റിനും സാധ്യത

മനാമ: രാജ്യത്ത് അടുത്ത ദിവസങ്ങളില്‍ വടക്കുപടിഞ്ഞാറന്‍ ശീത കാറ്റ് വീശുമെന്ന് കാലാവസ്ഥാ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇതെ തുടര്‍ന്ന് തണുപ്പു കൂടാനും കാറ്റ് ശക്തമായി വീശാനും സാധ്യതയുണ്ട്. ജനുവരി 13 വരെ ഈ കാലാവസ്ഥ തുടരുമെന്നും വാര്‍ത്താകുറിപ്പിലൂടെ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പരിസര പ്രദേശങ്ങളില്‍ ഇന്നലെ വൈകുന്നേരം ചെറിയതോതില്‍ ചാറ്റല്‍ മഴ അനുഭവപ്പെട്ടിരുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് കൂടുതലായിരുന്നു. മുന്‍പ് 11 ദശാംശം 7 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയിരുന്ന താപനില ഇത്തവണ 28 ഡിഗ്രി സെല്‍ഷ്യസ് വരെ ആയി വര്‍ധിച്ചു. 2017 മെയ് മാസം വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്ത് കൂടുതല്‍ ചൂട് അനുഭവപ്പെട്ട മാസമായിരുന്നു.

കാലാവസ്ഥാമാറ്റം പ്രായമായവരിലും കുട്ടികളിലും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.