ബഹ്‌റൈനില്‍ രണ്ട് കാറുള്‍ കൂട്ടിയിടിച്ചു കത്തി;സമീപത്തെ ബൈക്ക് യാത്രികന് പരിക്ക്

മനാമ: രണ്ട് കാറുകള്‍ തമ്മില്‍ കട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു.  ഇന്നലെ രാത്രി ധ്യാര്‍ അല്‍ മുഹ്‌റാക്കി(Diyar AL Muharraq)ലാണ് അപകടം സംഭവിച്ചത്. കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയും കത്തുകയുമായിരുന്നു. ഈ സമയത്ത് സമീപത്തൂടെ കടന്നുപോയ ബൈക്ക് യാത്രികനാണ് പരിക്കേറ്റത്. പരിക്കേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ആഭ്യന്തരമന്ത്രാലയമാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.

Related Articles