ഓട്ടോയും ലോറിയും കൂട്ടിയിടിച്ച്‌ താനൂര്‍ സ്വദേശി മരിച്ചു

Untitled-1 copyതാനൂര്‍: ഓട്ടോയും ടിപ്പര്‍ലോറിയും തമ്മില്‍ കൂട്ടിയിടിച്ച്‌ താനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മരിച്ചു. താനൂര്‍ എളാരംകപ്പുറം സ്വദേശി എലാരകത്ത്‌ കുഞ്ഞാവയുടെ മകന്‍ ഫഹദ്‌(28) ആണ്‌ മരിച്ചത്‌. അപകടത്തില്‍ ഓട്ടോ യാത്രക്കാരായ രണ്ട്‌ പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. ഇവരില്‍ ഗുരുതരമായി പരിക്കേറ്റ അരസിക്കടവത്ത്‌ അന്‍വറിനെ പെരിന്തല്‍മണ്ണമൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

മലപ്പുറം പൊന്‍മുളയ്‌ക്കടുത്തുവെച്ച്‌ ഇന്ന്‌ രാവിലെ 9 മണിയോടെയാണ്‌ അപകടം സംഭവിച്ചത്‌. മലപ്പുറം പാസ്‌പോര്‍ട്ട്‌ ഓഫീസിലേക്ക്‌ പോവുകയായിരുന്നു ഓട്ടോറിക്ഷയിലുള്ളവര്‍.