അഫ്‌ഗാന്‍ പാര്‍ലമെന്റില്‍ ചാവേറാക്രമണം

afganകാബൂള്‍: കാബൂളില്‍ സ്ഥിതി ചെയ്യുന്ന അഫ്‌ഗാന്‍ ദേശീയ പാര്‍ലമെന്റില്‍ താലിബാന്‍ ഭീകരവാദികളുടെ ചാവേറാക്രമണം. തീവ്രവാദികള്‍ പാര്‍ലമെന്റ്‌ മന്ദിരത്തിലേക്ക്‌ ഇരച്ചുകയറിയാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

പാര്‍ലമെന്റിനു പുറത്തും ഭീകരവാദികള്‍ ആക്രമണം നടത്തി. സഭാ നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ്‌ ആക്രമണം ഉണ്ടായത്‌. പാര്‍ലമെന്റിനുള്ളിലുള്ളവരെ പുറത്തേക്ക്‌ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്‌. ഒരു വനിത എംപിയ്‌ക്ക്‌ ആക്രമണത്തില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടഉണ്ട്‌.