ആഷിക്ക് അബു നവംബറില്‍ റീമയെ വിവാഹം കഴിക്കും.

ashik reemaഒടുവില്‍ ലിവിങ് ടുഗതറില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടി റീമാ കല്ലിങ്ങലും വിവാഹത്തിലേക്ക്. ഈ വര്‍ഷം നവംബറില്‍ ഇരുവരും വിവാഹിതരാകും. ആഷിഖ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കുറഞ്ഞകാലത്തിനുള്ളില്‍ തന്നെ സിനിമാ ലോകത്ത് തങ്ങളുടെതായ മേഖലകളില്‍ കഴിവു തെളിയിച്ച ഇരുവരും കുറച്ചുകാലമായി പ്രണയത്തിന്റെയും പേരില്‍ ഓണ്‍ലൈന്‍ മാധ്യമ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.
ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയ്ത്തലായത്. ഈ ചിത്രത്തിലെ അഭിനയത്തിന് റീമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top