ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

am admi partyദില്ലി: അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍്ട്ടി സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് 12 മണിക്ക് രാംലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ.

കെജരിവാളിനൊപ്പം മനീഷ് സിസോഡിയ, രാഖി ബിര്‍ള, സൗരവ് ഭരദ്വാജ്, സോമനാഥ് ഭാരതി, സത്യേന്ദ്ര കുമാര്‍ ജെയിന്‍, ഗിരീഷ് സോണി എന്നീ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

സത്യപ്രതിജ്ഞയ്ക്ക് ശേഷം രാജ്ഘട്ടിലെത്തി പ്രാര്‍ത്ഥിച്ച ശേഷമായിരിക്കും മുഖ്യമന്ത്രിയായി ചുമതലയേറ്റെടുക്കുക. പ്രത്യേക വിഐപി പവലിയനുകള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഉണ്ടായിരിക്കില്ല. മന്ത്രിമാരുടെ വകുപ്പുകള്‍ പിന്നീട് പ്രഖ്യാപിക്കും. അനാരോഗ്യത്തെ തുടര്‍ന്ന് അന്നാ ഹസാരേ ചടങ്ങില്‍ പങ്കെടുക്കില്ല.

28 എംഎല്‍എമാരുടെ പിന്തുണയോടെ ആം ആദ്മി കോണ്‍ഗ്രസിന്റെ പുറത്തു നിന്നുള്ള പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്.