അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു

ചന്നൈ : മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്കും കലക്ടര്‍ക്കും കമ്മീഷണര്‍ക്കുമെതിരെ കാര്‍ട്ടൂണ്‍ വരച്ചതിന് അറസ്റ്റിലായ കാര്‍ട്ടൂണിസ്റ്റ് ബാലയ്ക്ക് കോടതി ജാമ്യം അനുവദിച്ചു.  തിരുനല്‍വേലി മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. തിരുനെല്‍വേലിയില്‍ രണ്ട് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ കുടുംബം തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയ്ക്കും കലക്ടര്‍ക്കും കമ്മീഷണര്‍ക്കുമെതിരെ  ബാല കാര്‍ട്ടൂണ്‍ വരച്ചിരുന്നു.

ഇതിനു പിന്നാലെ, ഇലക്ട്രോണിക് മാധ്യമം വഴി അശ്ലീലപ്രചരണം നടത്തിയെന്ന ഐ ടി ആക്ട് 67 ഉം അപവാദപ്രചാരണത്തിന് ഐപിസി 501 ആം വകുപ്പും പ്രകാരം  ബാലയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. തിരുനല്‍വേലി കളക്ടറേറ്റ് ഓഫീസിന് മുന്നിലാണ് നാല് പേരടങ്ങുന്ന കുടുംബം ആത്മഹത്യ ചെയ്തത്.