എ ആര്‍ നഗറില്‍ കൃഷി ഭൂമി നികത്തുന്നത്‌ തടഞ്ഞു

dyfi
ഏആര്‍ നഗര്‍ : രണ്ടര ഏക്കറോളം വരുന്ന കൃഷി ഭൂമി മണ്ണിട്ട്‌ നികത്താനുള്ള നീക്കം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരിടപെട്ട്‌ തടഞ്ഞു. ഏആര്‍ നഗര്‍ വലിയപറമ്പിലെ കൃഷി ഭുമിയാണ്‌ നികത്തുന്നത്‌. ഇവിടെ മതില്‍ കെട്ടാനായി ചാല്‍ കീറുന്ന പ്രവര്‍ത്തി നടക്കുതയായിരുന്നു.


വെള്ളിയാഴ്‌ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൃഷിഭുയിലേക്ക്‌ പ്രകടനമായെത്തി കൊടി നാട്ടിയതോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. റവന്യു അധികൃതര്‍ക്ക്‌ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന്‌ ഡിവൈഏഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.


സമരത്തിന്‌ ഡിവൈഏഫ്‌ ബ്ലോക്ക സക്രെട്ടറി വിനീഷ്‌ സിപി സലീം,അബ്ദുസമദ്‌ എന്നിവര്‍ നേതൃത്വം നല്‍കി