വള്ളിക്കുന്നില്‍ എ പി ഇ കെ സംഘര്‍ഷം;നിരവധിപേര്‍ക്ക്‌ പരിക്ക്‌

vallikkunnu newsവള്ളിക്കുന്ന്‌: വള്ളിക്കുന്ന്‌ പൊറാഞ്ചേരിയില്‍ മദ്രസയിലെ തര്‍ക്കത്തിലും കൂട്ടയടിയിലും നിരവധിപേര്‍ക്ക്‌ പരിക്കേറ്റു. എപി ഇ കെ വിഭാഗങ്ങള്‍ തമ്മിലാണ്‌ ഏറ്റുമുട്ടിയത്‌. സംഘര്‍ഷത്തില്‍ 15 ഓളം പേര്‍ക്ക്‌ പരിക്കേറ്റു. ഇവരില്‍ ചിലര്‍ക്ക്‌ സാരമായി പരിക്കേറ്റിട്ടുണ്ട്‌. പരിക്കേറ്റവരെ കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആശുപത്രി, ഫറൂക്‌ ക്രസന്റ്‌ ഒശുപത്രി, കോട്ടക്കല്‍ ടിഎംഎച്ച്‌ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

മദ്രസയിലെ ഫീസ്‌ വര്‍ദ്ധിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ്‌ സംഘര്‍ഷത്തില്‍ കലാശിച്ചത്‌.