സ്വര്‍ണ്ണം ലോറിയില്‍ കടത്തി :പത്മനാഭസാമി ക്ഷേത്രത്തില്‍ നടന്നത് തീവെട്ടിക്കൊള്ള

crores-of-treasure-in-sree-padmanabhaswamy-templeതിരു :പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്നും സ്വര്‍ണ്ണം മണ്ണില്‍ കലര്‍ത്തി ലോറിയില്‍ കടത്തികൊണ്ടുപോയതായി റിപ്പോര്‍ട്ട്. തഞ്ചാവൂര്‍ ജ്വല്ലറിക്കാരാണ് ഇപ്രകാരം സ്വര്‍ണ്ണം കടത്തിയത്. ക്ഷേത്രത്തില്‍ ഇപ്പോള്‍ ആങരണ പണി ചെയ്യുന്ന രാജുവിന്റേതാണ് വെളിപ്പെടുത്തല്‍. അമികസ്‌ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തോടാണ് രാജു ഈ കാര്യം പറഞ്ഞത്.

തഞ്ചാവൂര്‍ ജ്വല്ലറിക്ക് മാര്‍ത്താണ്ഡവര്‍മ്മ നല്‍കിയ സ്വര്‍ണ്ണത്തിന് കണക്കില്ല. രാജുവും ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയെന്ന് അമികസ്‌ക്യൂറി. പാരിതോഷികമായി വിവിധ ഘട്ടങ്ങളിലായി 17 കിലോ സ്വര്‍ണ്ണം രാജുവിന് ലഭിച്ചു. 3 കിലോ ഭാരമുള്ള ശരപൊലി മാല ലഭിച്ചതായും രാജു സമ്മതിച്ചു. പഴവങ്ങാടിയിലെ ഒരു ജ്വല്ലറിയുടെകടയുടെ ഉടമകൂടിയാണ് രാജു. ഡി നിലവറക്ക് മുകളിലുള്ള മുതല്‍പ്പാടി മുറികളില്‍ നിന്ന് കണക്കില്‍ പെടാത്ത സ്വര്‍ണ്ണം. ഭക്തര്‍ നല്‍കിയ സ്വര്‍ണ്ണം കട്ടികളും പാളികകളും ആക്കി മാറ്റി. തുടര്‍ന്നാണ് കടത്തിയതെന്ന് അമികസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു..
ദര്‍ശനത്തിലും വെട്ടിപ്പ്.
പ്രതേ്യക ദര്‍ശനത്തിന്റെ പേരിലും വെട്ടിപ്പെന്ന് അമികസ്‌ക്യൂറി. ദര്‍ശനത്തിന് നല്‍കുന്ന കൂപ്പണുകളില്‍ സീരിയല്‍ നമ്പറുകളില്ലായെന്ന് കണ്ടെത്തിയിട്ടുണ്ട്..
നേരത്തെ പ്രതിപക്ഷനേതാവ് വിഎസ് അച്ചുതാനന്ദന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും ഇന്ന് അമിക്യുസ് ക്യൂറി കണ്ടെത്തിയത് അന്ന് വിഎസ്സിനെതിരെ രാജകുടുംബത്തിന്റെ പല ആശ്രിതരും രംഗത്തുവന്നിരുന്നു