Section

malabari-logo-mobile

അനധികൃത ആയുധങ്ങളുമായെത്തിയ അമേരിക്കന്‍ കപ്പലിലെ 35 പേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തു

HIGHLIGHTS : തൂത്തുക്കുടി : ആയുധശേഖരവുമായി കന്യാകൂമാരി തീരത്ത് പിടിയിലായ അമേരിക്കന്‍ കപ്പിലിലെ 35 ജീവനക്കാരെ തമിഴ്‌നാട് പോലീസ് ക്യൂ ബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്ത...

ship 1_20131018091509

ചെന്നൈ: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി ലംഘിച്ച് അനധികൃത ആയുധങ്ങളുമായി പ്രവേശിച്ച അമേരിക്കന്‍ കപ്പലിലെ 35 ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു.

എംവി സീമാന്‍ ഗാര്‍ഡ് ഒഹിയോ എന്ന കപ്പലിനെ ഒരാഴ്ച മുമ്പ് തടഞ്ഞിട്ടിരുന്നു. ഈ കപ്പലിലെ ജീവനക്കാരെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. കപ്പലിന്റെ ഇന്ത്യന്‍ തീരത്തേക്കുള്ള വരവിന് പിന്നില്‍ ദുരൂഹത നിറഞ്ഞു നില്‍ക്കുകയാണ്. 3 ദിവസത്തോളം ഇന്ത്യന്‍ ജലതിര്‍ത്തിയില്‍ അനധികൃതമായി സഞ്ചരിച്ച ഈ കപ്പല്‍ തൂത്തുകുടി തുറമുഖത്ത് തടഞ്ഞ് പരിശോധിച്ചപ്പോള്‍ എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള നിരവധി ആയുധങ്ങളും വെടികോപ്പുകളും കെത്തിയിരുന്നു. ഇത് കേസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ആയുധങ്ങള്‍ സിഐഎസ്എഫിന്റെ നിയന്ത്രണത്തില്‍ സൂക്ഷിച്ചിരിക്കുകയാണ് ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള അധികാരപത്രം കപ്പലിലുള്ളവരുടെ കൈവശം ഇല്ലായിരുന്നു. ഈ കപ്പല്‍ അഡ്വാന്‍പോര്‍ട്ട് എന്ന അമേരിക്കന്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
കപ്പലില്‍ നിന്ന് അറസ്റ്റിലായവരില്‍ 10 പേര്‍ കപ്പല്‍ ജീവനക്കാരും ബാക്കിയുള്ളവര്‍ സുരക്ഷാ ഗാര്‍ഡുകളുമാണ്. ജീവനക്കാരില്‍ 8 സുരക്ഷാഗാര്‍ഡുകളില്‍ 4 പേര്‍ ഇന്ത്യന്‍ പൗരന്‍മാരും 2 പേര്‍ ഉക്രൈന്‍ ജീവനക്കാരും ഗാര്‍ഡുമാരില്‍ 6 ബ്രിട്ടീഷ്‌കാരും 14 എസ്‌തോനിയക്കാരും ഒരു ഉക്രൈന്‍കാരനുമാണുള്ളത്.

sameeksha-malabarinews

ഇന്ത്യന്‍ സമുദ്രത്തിലെ കടല്‍കൊള്ളക്കാരെ നേരിടാനായാണ് എത്തിയതെന്നാണ് കപ്പലിലുായവര്‍ ആദ്യം വ്യക്തമാക്കിയത്. എന്നാല്‍ കെള്ളക്കാരുടെ ഭീഷണിയില്ലാത്ത ഇന്ത്യന്‍ തീരത്ത് എന്തിന് എത്തി എന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമില്ലായിരുന്നു. എന്നാല്‍ പൈലിന്‍ ചുഴലികാറ്റിന്റെ ഭീഷണിയാണ് ഇന്ത്യന്‍ തീരത്തേക്ക് തങ്ങളെ എത്തിച്ചത് എന്നു പറയുമ്പോള്‍ എന്നാല്‍ ചുഴലികാറ്റ് വീശിയ ആന്ധ്ര ഒഡീഷ്യ തീരങ്ങളില്‍ നിന്ന് വളരെ അകലെ വെച്ചാണ് കപ്പലിനെ പിടികൂടിയത് എന്ന കാര്യവും സംശയത്തിന് ഇടയാക്കി.

45 ദിവസം മുമ്പ് ഇതേ കപ്പല്‍ കൊച്ചി തുറമുഖത്ത് പരിശോധന നടത്തുകയും അന്ന് ആയുധങ്ങള്‍ ഇല്ലായിരുവെന്നാണ് റിപ്പോര്‍ട്ട് ഇതോടെ കടലില്‍ വെച്ചാണ് കപ്പലില്‍ ആയുധങ്ങള്‍ എത്തിച്ചതെന്ന സംശയം ശക്തമായിരിക്കുകയാണ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!