അമേരിക്ക ആക്രമിക്കാന്‍ വന്നാല്‍ തിരിച്ചാക്രമിക്കും; ഉത്തരകൊറിയ

രാജ്യത്തിന് നേരെ ഏന്ത് ആക്രമണം നടന്നാലും അതിശക്തമായി നേരിടുമെന്ന് ഉത്തര കൊറിയയുടെ മുന്നറിയിപ്പ്. ഉത്തര കൊറിയക്കെതിരെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുമെന്ന് ട്രംപ് സൂചന നല്‍കിയതിന് പിന്നാലെയാണ് മറുപടിയുമായി ഉത്തര കൊറിയ രംഗത്തെത്തിയത്. അതേസമയം ഉത്തര കൊറിയ ഇന്ന് ആറാം ആണവ പരീക്ഷണം നടത്തിയേക്കുമെന്ന് സൂചനയുണ്ട്.

തങ്ങള്‍ക്ക് എതിരെ അമേരിക്ക ആക്രമണത്തിന് മുതിര്‍ന്നാല്‍ കയ്യും കെട്ടി നോക്കി ഇരിക്കില്ലെന്നും അതിശക്തമായി തിരിച്ചടിക്കുമെന്നുമായിരുന്നു ഉത്തര കൊറിയന്‍ വിദേശ കാര്യ സഹ മന്ത്രി ഹാന്‍ സോങ്ങ് റിയോള്‍ വാക്കുകള്‍. ഏത് ആക്രമണത്തെ തടയാനും ഉത്തര കൊറിയ സജ്ജരാണെന്നും തങ്ങളുടെ കൈവശം ഇപ്പോള്‍ തന്നെ അതി ശക്തമായ ആണവ ആയുധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .