എന്‍ പി അലിഹസ്സന്‍ അന്തരിച്ചു.

പരപ്പനങ്ങാടി:എം എസ് എസ്  മലപ്പുറം ജില്ല ഉപാദ്ധ്യക്ഷനും പരപ്പനങ്ങാടി സ്വദേശിയുമായി എൻ പി അലി ഹസ്സൻ  എന്ന ഭാഷാന്തര കവി “ഏലപ്പ ” (69)അന്തരിച്ചു.

ഇംഗ്ലീഷ് മലയാളം ഭാഷകളിലായി ശ്രദ്ധേയമായ നിരവധി കൃതി കൾ രചിച്ച നാട്ടുകാരുടെ  സമദ് എളാപ്പ എഴുത്തിൽ ‘ ഏലപ്പ  ” എന്ന തൂലിക നാമമാണ് സ്വീകരിച്ചത്  , യുവ കവി ശ്രീജിത് അരിയല്ലൂരിന്റെ നൂറു കവിതകൾ ഒറ്റ ദിവസം കൊണ്ട് ഇംഗ്ലീഷിലേക്ക് മൊഴി മാറ്റം നടത്തിയ തോടെ ഭാഷാന്തര കവി എന്ന പേരിൽ അറിയപ്പെട്ടു.

ഖുർആനിന്റെ ശാസ്ത്ര സൂചകങ്ങളെ അവലോകനം ചെയ്തും ഹദീസ് നിദാന ശാസ്ത്രത്തെ ആസ്പദമാക്കിയും ഇംഗ്ലീഷിൽ രചിച്ച രണ്ടു കാവ്യ ഗ്രന്ഥങ്ങളും മുത്തലാഖ് എന്ന പേരിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച സാമൂഹ്യ വിമർശന ഗ്രന്ഥവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ സോണൽ മാനേജറായി സർവീസിൽ നിന്ന് വിരമിച്ച അലി ഹസ്സൻ മാഷ്  ഇംഗ്ലീഷ് ഭാഷ യിലെ പ്രാവണ്യം പങ്കുവെച്ച് പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായും പരപ്പനങ്ങാടി യിലെ ഇംഗ്ലീഷ് ക്ലമ്പ് രക്ഷാധികാരിയായും സിറ്റിസൺ ഫോറം ലീഡറായും പ്രവർത്തിച്ചു വരികയായിരുന്നു.

ഭാര്യ: ഷമീമ(റിട്ട.ഹെഡ് മിസ്ട്രസ്സ്,ജിഎംഎല്‍പി സ്‌കൂള്‍). മക്കള്‍: ഷംല(മുന്‍ അധ്യാപിക, മാധവാനന്ദ ഹയര്‍ സെക്കന്ററി സ്‌കൂള്‍,അരിയല്ലൂര്‍),ഷബ്‌നം(ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍, പറവണ്ണ), ഷീജിന(അസി.പ്രൊഫസര്‍,ഗവ.എഞ്ചിനിയറിങ്ങ് കോളേജ്, കോട്ടയം), ഡോ.ഷഹനാസ്(ഷാര്‍ജ), ഷമീം അബ്ദുസമ്മദ്(എഞ്ചിനീയര്‍, പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍),ഷഹ്‌സീന്‍. മരുമക്കള്‍: അഷ്‌റഫ് പുത്തൂര്‍ പള്ളിക്കല്‍(കുവൈറ്റ്), ലുഖ്മാന്‍ ഷരീഫ്(ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ആതവനാട്), ഷിജു ഷരീഫ്(കോഴിക്കോട് കോര്‍പ്പറേഷന്‍), ഡോ.ഷുഹൈബ്(ഷാര്‍ജ),ഡോ.റഷ ഹനീഫ്(കോഴിക്കോട്). സോഹദരങ്ങള്‍: എന്‍ പി അബ്ദു മാസ്റ്റര്‍ ചെട്ടിപ്പടി, എന്‍ പി ഹംസ മുംബൈ, ഫാത്തിമ, ആലിന്‍ചുവട്, ആയിഷ.