ചോദ്യപേപ്പര്‍ ചോര്‍ച്ച ;ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നിരോധനം

downloadഅള്‍ജിയേര്‍സ്: അള്‍ജീരിയയില്‍ ചോദ്യപേപ്പര്‍ സുരക്ഷ ഉറപ്പാക്കന്‍ ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും താല്‍ക്കാലിക നിരോധനം. മുന്‍കാലങ്ങളില്‍ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ സോഷ്യല്‍ മീഡിയ പരമ പ്രാധാനമായ വഴിയായി ഉപയോഗിച്ചുവെന്ന കാരണത്തിലാണ് സോഷ്യല്‍ മീഡിയകള്‍ക്ക് താല്‍ക്കാലിക നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഹൈസ്‌കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള യോഗ്യത പരീഷയില്‍ വന്‍ ക്രമക്കേട് നേരത്തെ അധികൃതര്‍ കണ്ടെത്തിയിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ന്നതും പിന്നീട് അവ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചതും പരീക്ഷ നടത്തിപ്പ് അധികൃതര്‍ക്കു വന്‍ വെല്ലുവിളിയായി തീര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് പരീക്ഷ നടത്തിപ്പ് കഴിയുന്നതു വരെ സോഷ്യല്‍ മീഡിയകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നടത്തുന്ന പുനപരീക്ഷയില് പങ്കെടുക്കുക.