ആലപ്പുഴയില്‍ സ്‌കൂള്‍ മതിലിടിഞ്ഞ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു

ആലപ്പുഴ: സ്‌കളിന്റെ മതിലിടിഞ്ഞ് വീണ് രണ്ടാം ക്ലാസുകാരന്‍ മരിച്ചു. ആലപ്പുഴ തലവടി ചൂട്ടുമാലില്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി സെബാസ്റ്റ്യന്‍ ആണ് മരിച്ചത്.

സ്‌കൂളിലെ ശുചിമുറിക്ക് സമീത്തെ മതിലാണ് ഇടിഞ്ഞ് വീണത്. കാലപ്പഴക്കം വന്ന് ദ്രവിച്ച മതിലാണ് തകര്‍ന്നത്. സെബാസ്റ്റ്യന്‍ ഇന്റര്‍വെല്‍ സമയത്ത് മൂത്രമൊഴിക്കാന്‍ പോയപ്പോഴാണ് അപകടം സംഭവിച്ചത്.

പിതാവ് സെബാസ്റ്റ്യന്‍. അമ്മ;ആന്‍സമ്മ.