അല്‍ഐനില്‍ തിരൂര്‍ സ്വദേശി നിര്യാതനായി

അല്‍ഐന്‍: തിരൂര്‍ കോലു പാലം സ്വദേശി കുഞ്ഞാവ ഹാജിയുടെ മകന്‍ ഷംസുദ്ധീന്‍ പുത്തന്‍ വീട്ടില്‍(44) ഹൃദയാഘാതം മൂലം നിര്യാതനായി. അല്‍ഐനിലെ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയില്‍ റിക്കവറി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ലൈല. മക്കള്‍: ഷാമില്‍, ഷം വീല്‍, നാദിഷ്. മാതാവ്: നഫീസ ഹജ്ജുമ്മ.

മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.