യന്ത്ര തകരാര്‍;കോഴിക്കോട്-ദോഹ വിമാനം വൈകി

മലപ്പുറം: യന്ത്ര തരാറിനെ തുടര്‍ന്ന് കോഴിക്കോട്- ദോഹ എയര്‍ ഇന്ത്യാ എക്‌സ്പ്രസ് പുറപ്പെടാന്‍ വൈകി. ഇന്നലെ ഉച്ചയ്ക്ക് 11.50 ന് പുറപ്പെടേണ്ട വിമാനം യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിലാണ് കേടായത്. ഇതോടെ കേടുതീര്‍ത്ത് വിമാനം 176 യാത്രക്കാരുമായി ഉച്ചയ്ക്ക് 1.20 നാണ് വീണ്ടും ദോഹയിലേക്ക് പുറപ്പെട്ടത്.