വീണ്ടും സിപിഎം പിന്തുണ കോട്ടയം ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസിന് വിജയം

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്തിലെ വികസനകാര്യസ്ഥിരസമതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണയോടെ കേരളകോണ്‍ഗ്രസ് വിജയിച്ചു. സെബാസ്റ്റ്യന്‍ കളന്തുങ്കല്‍ ആണ് കോണ്‍ഗ്രസ് അംഗം ലിസമ്മ ബേബിയെ തോല്‍പ്പിച്ച് തെരഞ്ഞെടുക്കപ്പെട്ടത്.

സിപിഐയും, കേരളകോണ്‍ഗ്രസ് പിസി ജോര്‍ജ്ജ് വിഭാഗവും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
വികസനകാര്യ സ്ഥിരംസമിത അധ്യക്ഷനായിരുന്ന സഖറിയാസ് കതിരവേലി ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വന്ന ഒഴിവിലാണ് ഈ മത്സരം നടന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം കേരളകോണ്‍ഗ്രസിനെ പിന്തുണച്ചത് ഏറെ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു.

ചതിയുടെ തനിയാവര്‍ത്തനം എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ ആദ്യപ്രതികരണം.