അഭിഭാഷക മാധ്യമ പ്രശ്‌നത്തില്‍ അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും;മുഖ്യമന്ത്രി ഇടപെട്ടു

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അഭിഭാഷക മാധ്യമ പ്രവര്‍ത്തക പ്രശ്നത്തില്‍ അഡ്വക്കറ്റ് ജനറല്‍ നാളെ ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ കാണും.

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നം വീണ്ടും ഉയര്‍ന്നതിനെത്തുടര്‍ന്ന് മുഖ്യ മന്ത്രി ഇടപെടുകയായിരുന്നു. പ്രശ്നപരിഹാരത്തിന് വേണ്ടതെല്ലാം ചെയ്യണമെന്ന് മുഖ്യമന്ത്രി അഡ്വക്കറ്റ് ജനറലിനോട് നിര്‍ദേശിച്ചു.
കോടതികളില്‍ സൗഹൃദത്തിന്റെയും സഹവര്‍ത്തിത്തത്തിന്റെയും അന്തരീക്ഷമുണ്ടാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.