നടി ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും

ദുബൈ: അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് മുംബൈയിലെത്തിക്കും. മൃതദേഹം ഇപ്പോള്‍ ദുബൈ പോലീസ് ആസ്ഥാനത്തെ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

പോസ്റ്റുമോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം മുംബൈയിലെത്തിക്കും. വൈകീട്ട് ജുഹുവിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ സംസ്‌ക്കാരം നടക്കും.

ശനിയാഴ്ച രാത്രിയാണ് ശ്രീദേവി ദുബൈയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.