നടി പത്മപ്രിയ ഇന്ന്‌ വിവാഹിതയാകുന്നു

Untitled-1 copyതൃശ്ശൂര്‍: പ്രശസ്‌ത തെന്നിന്ത്യന്‍ താരം പത്മപ്രിയ ഇന്ന്‌ വിവാഹിതയാകുന്നു. മുംബൈയില്‍ വെച്ച്‌ നടക്കുന്ന സ്വകാര്യ ചടങ്ങില്‍ പത്മപ്രിയയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. അമേരിക്കയിലെ ഗവേഷണ പഠനകാലത്ത്‌ പരിചയപ്പെട്ട ജാസ്‌മിന്‍ ഷായാണ്‌  വരന്‍. ഗുജറാത്ത്‌ സ്വദേശിയായ ജാസ്‌മിന്‍ സാമ്പത്തിക സാമൂഹിക ശാസ്‌ത്രജ്ഞനാണ്‌.

ഏറെ നാളത്തെ ഇടവേളക്ക്‌ശേഷം ഇയ്യോബിന്റെ പുസ്‌തകത്തിലൂടെ പത്മപ്രിയ സിനിമയിലേക്ക്‌ തിരിച്ചുവരവ്‌ നടത്തിയത്‌. 2004 ല്‍ പുറത്തിറങ്ങിയ ബ്ലസിയുടെ കാഴ്‌ചയാണ്‌ പത്മപ്രിയയുടെ ആദ്യചിത്രം.