ജ്യോതിക തിരിച്ചെത്തുന്നു പാണ്ഡ്യരാജ് ചിത്രത്തിലൂടെ

jyothikaവേറിട്ട അഭിനയ ശൈലിയിലൂടെ പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയ താരസുന്ദരി ജ്യോതിക വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. പാണ്ഡ്യരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ജ്യോതികയുടെ തിരിച്ചു വരവ്. വിവാഹ ശേഷം തമിഴ് സൂപ്പര്‍ സ്റ്റാര്‍ സൂര്യയുമായുളള വിവാഹശേഷവും സിനിമയില്‍ സജീവമായിരുന്ന ജ്യോതിക അമ്മയായതോടെയാണ് താല്‍ക്കാലികമായി വെള്ളിത്തിരയില്‍ നിന്ന് അപ്രത്യക്ഷയായത്.

വിവാഹശേഷം സിനിമയിലേക്ക് തിരച്ചെത്താറുള്ള നായികമാരെ പോലെ അമ്മ വേഷത്തിലൂടെയല്ല ജ്യോതികയുടെ മടങ്ങി വരവ്. പാണ്ഡ്യരാജിന്റെ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.

2009 ല്‍ പുറത്തിറങ്ങിയ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സീതകല്ല്യാണം എന്ന മലയാള ചിത്രമാണ് ജ്യോതികയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.

സിനിമാ പ്രേമികളുടെ മനസില്‍ എന്നും മായാതെ നില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങളെ സമ്മാനിച്ച ജ്യോതികയുടെ തിരിച്ചുവരവിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.