ദിലീപ് ജ്യാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് ജാമ്യം നേടിയെടുക്കാനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഞായറാഴ്ച കോടതി അവധിയായതിനാല്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച നല്‍കുമെന്നാണ് സൂചന. ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞദിവസം അങ്കമാലി ജുഡീഷ്യല്‍ മജ്‌സിട്രേറ്റ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

അതെസമയം ഹൈക്കോടതിയിലും ദിലീപിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാനൊരുങ്ങുകയാണ് പോലീസ്.