വിമാനത്തില്‍ വെച്ച് ക്യാപ്റ്റന്‍ രാജുവിന് ഹൃദയാഘാതം

മസ്‌കത്ത്: നടന്‍ ക്യാപ്റ്റന്‍ രാജുവിന് വിമാനത്തില്‍ വെച്ച് ഹൃദയാഘാതമുണ്ടായി. അമേരിക്കയിലേക്കുള്ള യാത്രാമധ്യേയാണ് അദേഹത്തിന് ഹൃദയാഘാതമുണ്ടായത്. ഇതെതുടര്‍ന്ന് അദേഹത്തെ ഒമാനിലെ കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നെഞ്ച്‌വേദനയെ തുടര്‍ന്ന് മസ്‌കത്ത് രാജ്യാന്തരവിമാനത്താവളത്തില്‍ വിമാനം അടിയന്തിരമായി ലാന്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അദേഹത്തെ ഡോക്ടര്‍മാര്‍ പരിശോധിച്ച് വരികയാണിപ്പോള്‍.