ആത്മഹത്യ ചെയ്യുന്നത് അഭിനയിച്ചു കാണിച്ച വിദ്യാര്‍ത്ഥിനി മരിച്ചു.

ചേര്‍ത്തല: ആത്മഹത്യ ചെയ്യുന്നത് അനിയത്തിക്ക് അഭിനയിച്ച് കാണിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി മരിച്ചു. മരുത്തോര്‍വട്ടം പുത്തന്‍വെളി മുരളീധരന്റെ മകളും പാണാവള്ളി എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയുമായ ശ്രീലക്ഷമി(17) ആണ് മരിച്ചത്.

ഇവരുടെ അടുത്തവീട്ടില്‍ കഴിഞ്ഞദിവസം ഒരു തൂങ്ങിമരണം നടന്നിരുന്നു. ഇത് അനിയത്തിക്ക് അഭിനയിച്ച് കാണിക്കുന്നതിനിടയില്‍ കഴുത്തില്‍ കയര്‍ കുരുങ്ങിയാണ് ശ്രീലക്ഷ്മി മരിച്ചത്. ആറുവയസുകാരിയായ അനിയത്തി ജയലക്ഷ്മിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ വീട്ടുകാരും അയല്‍കാരും ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.