ആക്ട്‌ നാടകോല്‍സവത്തിന്‌ തുടക്കം

ACT DRAMAതിരൂര്‍: ആക്ട്‌ തിരൂര്‍ നാടകോല്‍സവം സി മമ്മുട്ടി എംഎല്‍എ ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ വി അബ്ദുറഹ്മാന്‍ അധ്യക്ഷനായിരുന്നു.
കൊല്ലം ആവിഷ്‌ക്കാരയുടെ കുഴിയാനകള്‍ എന്ന നാടകവും അരങ്ങേറി. തിരൂര്‍ വാഗണ്‍ ട്രാജഡി ടൗണ്‍ ഹാളില്‍ 24 വരെയാണ്‌ ആക്ട്‌ നാടകമേള നടക്കുന്നത്‌. ഇന്ന്‌ വൈകീട്ട്‌ ആറിന്‌ ഈ വര്‍ഷത്തെ ആക്ട്‌ പുരസ്‌കാരം നടന്‍ വിജയരാഘവന്‌ സാഹിത്യകാരന്‍ സി.രാധാകൃഷ്‌ണന്‍ സമ്മാനിക്കും. കോഴിക്കോട്‌ രംഗമിത്രയുടെ ‘ഉച്ചവെയില്‍കുത്ത്‌’ നാടകവും ഉണ്ടാകും. നാളെ അങ്കമാലി അഭിനന്ദനയുടെ ‘ഇനി ഞങ്ങള്‍ പറയട്ടെ’ നാടകം നടക്കും.

തൃശൂര്‍ നവധാപയുടെ ‘കഥപറയുന്ന വീട’്‌, പാലാ കമ്യൂണിക്കേഷന്‍സിന്റെ ‘അച്ഛനായിരുന്നു ശരി’, കൊച്ചിന്‍ കേളിയുടെ ‘അരുത്‌ ഇത്‌ പുഴയാണ’്‌്‌, വടകര ദ്രോണയുടെ ‘ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍’, ഗുരുവായൂര്‍ ബന്ധുരയുടെ ‘വിധി പറയും നുന്‍പേ’, കൊല്ലം കലാചൈതന്യയുടെ ‘സര്‍വാധികാരി ചെമ്പകാരമന്‍’, എന്നീ നാടകങ്ങളും അവതരിപ്പിക്കും. 19 ന്‌ രാവിലെ 10 ന്‌ മലയാള സര്‍വകലാശാലയുടെ ജില്ലാ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സഹകരണത്തോടെ നാടക ശില്‍പശാല നടക്കും. 24 ന്‌ നടക്കുന്ന സമാപന സമ്മേളനം മലയാള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍ കെ ജയകുമാര്‍ ഉദ്‌ഘാടനം ചെയ്യും.

അവാര്‍ഡ്‌ ദാനവും നടക്കും. കെപിഎസി അവതരിപ്പിക്കുന്ന ‘ന്റുപ്പുപാക്കൊരാനേണ്ടാര്‍ന്നു’ നാടകത്തോടെ ഈ വര്‍ഷത്തെ ആക്ട്‌ നാടകമേളയ്‌ക്ക്‌ തിരശ്ശീല വീഴും.