മോഷണക്കേസിലെ പ്രതി കോടതിയില്‍ നിന്ന്‌ രക്ഷപ്പെട്ടു


TIRUR NEWSരക്ഷപ്പെട്ടത്‌ നിരവധി കേസുകളിലെ പ്രതിയായ താനൂര്‍സ്വദേശി യഹ്യ
തിരൂര്‍ മോഷണക്കേസില്‍ പ്രതിയായ ആള്‍ കോടിതിയില്‍ ഹാജരാക്കിയ സമയത്ത്‌ ഓടി രക്ഷപ്പെട്ടു. താനൂര്‍ ഒട്ടുംപുറം സ്വദേശിയും നിരവധി മോഷണക്കേസുകളില്‍ പ്രതിയുമായ യഹ്യയാണ്‌ രക്ഷപ്പെട്ടത്‌.
ചൊവ്വാഴ്‌ച രാവിലെ തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ യഹ്യ പതിനൊന്നു മണിക്ക്‌ കോടതി തുടങ്ങുമ്പോഴുണ്ടായ തിക്കിനും തിരക്കിനും ഇടയില്‍ തന്ത്രപൂര്‍വ്വം മുങ്ങുകയായിരുന്നു. തുടര്‍ന്ന പരിസരത്തെല്ലാം ഡ്യുട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ അന്വേഷിച്ചെങ്ങിലും ഇയാളെ കണ്ടെത്താനായില്ല.

നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ രണ്ടാഴ്‌ച മുമ്പാണ്‌ പോലീസിന്റെ പിടിയിലാകുന്നത്‌.

തിരൂര്‍ എസ്‌ഐ സുമേഷ്‌ സുധാകരന്റെ നേതൃത്വത്തില്‍ പോലീസ്‌ പ്രതിക്കായി തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്‌.