കുതിച്ചുപാഞ്ഞ ലിമറ്റഡ്‌ സ്റ്റോപ്പ്‌ കാറിലിടിച്ചു :ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ധാക്കി

KAKKAD NEWSതിരൂരങ്ങാടി: ദേശീയപാതയില്‍ കാറിലിടിച്ച്‌ കുതിച്ചുപാഞ്ഞ ലിമിറ്റഡ്‌ സ്‌റ്റോപ്പ്‌ ബസ്‌ നാട്ടുകാര്‍ തടഞ്ഞു തുടര്‍ന്ന സ്ഥലത്തെത്തിയ മോട്ടോര്‍ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥര്‍ ബസ്‌ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കാനുള്ള നീക്കം തുടങ്ങി.

തൃശ്ശുരില്‍ നിന്ന്‌ കോഴിക്കോട്ടെക്ക്‌ പോകുകയായിരുന്ന അരുണിമ ബസ്സിന്റെ മരണപ്പാച്ചിലാണ്‌ പ്രശനങ്ങള്‍ക്ക്‌ കാരണം. വ്യാഴാഴ്‌ച രാവിലെ 11.30 മണിയോടെയാണ്‌ സംഭവങ്ങളുടെ തുടക്കം. ബസ്സ്‌ ഓവര്‍ടേക്ക്‌ ചെയ്യുന്നതിനിടെ കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന രൂക്ഷമായ വാക്കേറ്റവും തര്‍ക്കവും നടന്നു. ഇതിനിടെ നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന തിരൂരങ്ങാടി മോട്ടാര്‍ വാഹനവകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ബസ്സ്‌ ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുകയൂമായിരുന്നു ഇതിനടെ അര മണിക്കൂറോളം ദേശീയപാതയില്‍ ഗാതാഗതക്കുരുക്കിനും കാരണമായി.