അബുവിനെതിരെ പരാതി നല്‍കുമെന്ന് ഷിബു

SHIBU_1_788903fകൊല്ലം: ബജറ്റു ദിവസം ബിജിമോള്‍ എം എല്‍ എയുമായി ബന്ധപ്പെട്ട് സഭയിലുണ്ടായ ചില സംഭവങ്ങളുടെ പേരില്‍ തന്നെ അപമാനിക്കാന്‍ ശ്രമിച്ച അബുവിനെതിരെ കോടതിയെ സമീപിക്കുമെന്ന് മന്ത്രി ഷിബു ബേബീജോണ്‍ പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ വക്കീലുമായി ആലോചിച്ച ശേഷം ശനിയാഴ്ച വൈകുന്നേരം വ്യക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

സാമാജികന് യോജിക്കാത്ത നിലയില്‍ താന്‍ സഭയില്‍ പെരുമാറിയിട്ടില്ല. അതിനെ ഇത്തരത്തില്‍ ചിത്രീകരിക്കുന്ന ശരിയല്ലെന്നും ഇത്തരം സംഭവങ്ങള്‍ പറഞ്ഞ് അപമാനിക്കുന്നവര്‍ക്കെതിരെ നിയമനടപടിയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഷിബു പറഞ്ഞു.

നിയമസഭയിലെ പരാതിക്കിടവരുത്തിയ പ്രശ്‌നങ്ങള്‍ താന്‍ പറഞ്ഞതായുള്ള അബുവിന്റെ പ്രസ്താവനയും വാസ്തവവിരുദ്ധമാണ്. ഇത് സംബന്ധിച്ച് ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും ഷിബു പറഞ്ഞു. ഇതിനിടെ ഷിബു അബുവിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തു.

നിയമസഭയില്‍ അക്രമത്തിനിടെ ഷിബു ബേബിജോണ്‍ തടഞ്ഞത് ബിജിമോള്‍ ആസ്വദിച്ചെന്നും മന്ത്രിക്കെതിരെ ബിജിമോള്‍ക്ക് പരാതി ഉണ്ടാവില്ലെന്നുമായിരുന്നു കെ സി അബു പറഞ്ഞത്. സംഭവം വിവാദമായതോടെ വ്യാപക പ്രതിഷേധമാണ് ഉണ്ടായത്. അതേസമയം തന്നെ അതിക്രമിച്ച് തടഞ്ഞ ഷിബുവിനെതിരെ ബിജിമോളും പരാതിയുമായി രംഗത്തുണ്ട്.

Related Articles