Section

malabari-logo-mobile

അല്‍ ബാഗ്ദാദി മരിച്ചെന്ന് ഇറാന്‍ റേഡിയോ

HIGHLIGHTS : ടെഹ്‌റാന്‍: തീവ്രവാദ സംഘടനയായ ഐസിസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചതായി റേഡിയോ ഇറാന്‍ റേഡിയോ ഇറാന്റെ സന്ദേശം ലഭിച്ചതായി

baghdadi-for-web-350x184ടെഹ്‌റാന്‍: തീവ്രവാദ സംഘടനയായ ഐസിസ് തലവന്‍ അബു ബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചതായി റേഡിയോ ഇറാന്‍. റേഡിയോ ഇറാന്റെ സന്ദേശം ലഭിച്ചതായി ഓള്‍ ഇന്ത്യ റേഡിയോയാണ് ട്വിറ്റര്‍ സന്ദേശത്തിലൂടെ വ്യക്തമാക്കിയത്. എന്നാല്‍ ഈ വാര്‍ത്ത പെന്റഗണ്‍ ഇത് സ്ഥിതികരിച്ചിട്ടില്ല.

2015 മാര്‍ച്ചില്‍ അമേരിക്ക ബാഗ്ദാദില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ബാഗ്ദാദിക്ക് ഗുരുതരമായി പരുക്കേറ്റതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ബാഗ്ദാദിയുടെ ജീവന്‍ അപകടത്തിലാണെന്നും ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരിച്ചു വരാന്‍ കഴിയാത്ത വിധം അപകടാലസ്ഥയിലാണ് ബാഗ്ദാദിയുടെ നിലയെന്നായിരുന്നു റിപ്പോര്‍ട്ട്.

sameeksha-malabarinews

ബാഗ്ദാദിയുടെ മരണം സ്ഥിരീകരിക്കാന്‍ പെന്റഗണ്‍ തയ്യാറായിട്ടില്ല. മരണം സ്ഥിരീകരിക്കാന്‍ വേണ്ട തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നാണ് പെന്റഗണ്‍ പറയുന്നത്. അബു ബക്കര്‍ അല്‍ ബാഗ്ദാദി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത് കുറവായിരുന്നു. ജൂലൈയില്‍ ഒരു മോസ്‌ക്കിലാണ് അവസാനം ബാഗ്ദാദി എത്തിയത്. ബാഗ്ദാദിയുടെ തലയ്ക്ക് അമേരിക്ക ഇട്ടിരിക്കുന്ന വില ഒരു കോടി ഡോളറാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!