അഭിമന്യു വധക്കേസ്; രണ്ട് പേര്‍ കൂടി പടിയില്‍

എറണാകുളം: അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരാണ് പോലീസ് പിടിയിലായത്. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. ഇവര്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തെ കുറിത്ത് അറിവുണ്ടായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ഇതോടെ ഈ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം എട്ടായി.

അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 14 ദിവസം പിന്നിട്ടും സംഭവത്തില്‍ പ്രധാന പ്രതികളെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന സൂചന.