കൂടംകുളത്ത് ബോംബ് സ്‌ഫോടനം; 6 പേര്‍ കൊല്ലപ്പെട്ടു

download (1)കൂടംകുളം : കൂടംകുളത്ത് ഒരു വീട്ടില്‍ നാടന്‍ ബോംബ് പൊട്ടി രണ്ട് കുട്ടികളടക്കം 6 പേര്‍ മരിച്ചു. ഇടന്തിക്കരൈ സുനാമികോളനിയിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തില്‍ 4 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കൂടംകുളം ആണവനിലയത്തിനെതിരായി സമരം നടത്തുന്ന കേന്ദ്രത്തിന് സമീപത്തായാണ് സ്‌ഫോടനം ഉണ്ടായത്.

വീട്ടില്‍ വെച്ച് ബോംബ് ഉണ്ടാക്കുന്നതിനിടയില്‍ സ്‌ഫോടനം ഉണ്ടായാണ് അപകടം സംഭവിച്ചിട്ടുള്ളതെന്നാണ് പേലീസ് നിഗമനം. സ്‌ഫോടനത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. പൊട്ടിത്തെറിയുണ്ടായ വീടിനു സമീപത്തെ വീട്ടിലുള്ള രണ്ടു കൂട്ടികളാണ് മരിച്ചത്. ഈ പ്രദേശത്തു നിന്നും 25 ഓളം നാടന്‍ ബോംബുകള്‍ ഈ അടുത്തിടെ കണ്ടെടുത്തിരുന്നു.