Section

malabari-logo-mobile

11 ാം അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 26 മുതല്‍ 29 വരെ

HIGHLIGHTS : ദോഹ: പതിനൊന്നാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 26 മുതല്‍ 29 വരെ റിട്ട്‌സ് കാള്‍ട്ടണില്‍ നടക്കുമെന്ന് പത്രസമ്മേളനത...

ദോഹ: പതിനൊന്നാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവല്‍ നവംബര്‍ 26 മുതല്‍ 29 വരെ റിട്ട്‌സ് കാള്‍ട്ടണില്‍ നടക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചു. നവംബര്‍ 26ന് വൈകിട്ട് ഏഴ് മണിക്കാണ് ചലച്ചിത്ര മേളയുടെ ഉദ്ഘാടനം.  ചക്രവാളങ്ങള്‍ (ഹൊറിസോണ്‍സ്) എന്നതാണ്് ഈ വര്‍ഷത്തെ ഫെസ്റ്റിവലിന്റെ വിഷയം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വൈവിധ്യമാര്‍ന്ന സിനിമകള്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ അബ്ബാസ് ആര്‍നോട്ട് അറിയിച്ചു. വിവിധ വിഭാഗങ്ങളിലായി 147 സിനിമകളാണ് മത്സര രംഗത്തുണ്ടാവുക. ടി വി ചാനലുകള്‍, ടി വി പ്രൊഡക്ഷന്‍ കമ്പനികള്‍, സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകര്‍, സാംസ്‌ക്കാരിക- സാമൂഹ്യ മീഡിയ വിഷയങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അറബ്, അന്താരാഷ്ട്ര തലങ്ങളിലുള്ളവരാണ് ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.  ഫെസ്റ്റിവലിന് 920 അപേക്ഷകളാണ് ലഭിച്ചത്. ഹൃസ്വ വിഭാഗത്തില്‍ 304, മീഡിയത്തില്‍ 311, ദീര്‍ഘ വിഭാഗത്തില്‍ 240, ന്യൂ ഹോറിസണില്‍ 65 എന്നിങ്ങനെയായിരുന്നു അപേക്ഷകരുടെ എണ്ണം. ഇതില്‍ത്തന്നെ 775 ചിത്രങ്ങളാണ് അയച്ചു കിട്ടിയത്. 90 രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളാണുണ്ടായിരുന്നത്. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 147 സിനിമകളാണ് ഫിലിം ഫെസ്റ്റില്‍ മത്സരിക്കുകയെന്ന്  ഫെസ്റ്റിവല്‍ ഡയറക്ടര്‍ അറിയിച്ചു. ഹൃസ്വ വിഭാഗത്തില്‍ 47, മീഡിയത്തില്‍ 50, ദീര്‍ഘ വിഭാഗത്തില്‍ 30, ന്യൂ ഹോറിസണില്‍ 20 എന്നിങ്ങനെയാണ് മേളയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ എണ്ണം. ഇന്ത്യയില്‍ നിന്നും 68 സിനിമകള്‍ മത്സരവിഭാഗത്തിലേക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്നെങ്കിലും അഞ്ചെണ്ണത്തിന് മാത്രമെ അന്തിമ പട്ടികയില്‍ ഇടംപിടിക്കാനായുള്ളു. 50 രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഗിനിയബിസ്സു, കേപ് വെര്‍ദെ, ജമൈക്ക എന്നീ രാജ്യങ്ങള്‍ ആദ്യമായാണ് അല്‍ജസീറ ഡോക്യുമെന്ററി ഫിലിംെ ഫസ്റ്റിവലില്‍ പങ്കെടുക്കുന്നത്. 33 ടെലിവിഷന്‍ സ്റ്റേഷനുകളില്‍ നിന്നായി 107 സിനിമകള്‍ സമര്‍പ്പിക്കപ്പെട്ടിരുന്നെങ്കി ലും 15 ടി വി സ്റ്റേഷനുകളുടെ 23 സിനിമകളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഖത്തര്‍, അമേരിക്ക, ബോസ്‌നിയ ആന്റ് ഹെര്‍സഗോവിന, സ്‌പെയിന്‍, ജപ്പാന്‍, ഇന്തോനേഷ്യ, തുര്‍ക്കി, പോര്‍ച്ചുഗീസ്, ഇറാഖ്, ഇറാന്‍, സ്വീഡന്‍, ഫിലിപ്പൈന്‍സ്, റിപ്പബ്ലിക് ഓഫ് സ്പര്‍സ്‌ക എന്നീ രാജ്യങ്ങളിലെ ടെലിവിഷന്‍ സ്റ്റേഷനുകളുടെ സിനിമകളാണ് മത്സരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. പതിനഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരാണ് ജൂറി അംഗങ്ങള്‍.

26ന് രാവിലെ ഒന്‍പത് മണിക്ക് സിനിമകളുടെ സ്‌ക്രീനിംഗ് ആരംഭിക്കും. വൈകിട്ട് ഏഴ് മണിക്ക് ഉദ്ഘാടന ചടങ്ങും തുടര്‍ന്ന് ആദ്യ ചിത്രത്തിന്റെ പ്രദര്‍ശനവും അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍  സിനിമകളുടെ സ്‌ക്രീനിംഗ്, ശില്‍പശാലകള്‍, സെമിനാറുകള്‍ എന്നിവ നടക്കും. 29ന് വൈകിട്ട് ഏഴ് മണിക്ക് സമാപന സമ്മേളനവും രാത്രി എട്ടരയ്ക്ക് സുവര്‍ണ്ണ പുരസ്‌ക്കാരം നേടിയ സിനിമയുടെ പ്രദര്‍ശനവും നടക്കും. പ്രൊഡക്ഷന്‍ കമ്പനികള്‍, ടി വി സ്റ്റേഷനുകള്‍, പുസ്തകാലയങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ചിത്രകാരന്‍മാരുടെ ചിത്രപ്രദര്‍ശനവും ഡോക്യു ഫിലിം ഫെസ്റ്റിവലിനോടനുബന്ധിച്ച് അരങ്ങേറും. പതിനാല് രാജ്യങ്ങളില്‍ നിന്നുള്ള 27 നിര്‍മാണ കമ്പനികളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

sameeksha-malabarinews

അല്‍ ജസീറ ഗോള്‍ഡന്‍ അവാര്‍ഡ്, ജൂറി അവാര്‍ഡ്, ന്യൂ ഹോറിസണ്‍ അവാര്‍ഡ് എന്നിവയ്ക്ക് പുറമെ  മികച്ച സംവിധായകനും മികച്ച ക്യാമറാമാനും പുരസ്‌ക്കാരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ഈ രണ്ട് പുരസ്‌കാരങ്ങള്‍ ആദ്യമായി ഏര്‍പ്പെടുത്തിയത്. ഇവയ്ക്കു പുറമെ അല്‍ ജസീറ ഡോക്യുമെന്ററി ചാനല്‍ അവാര്‍ഡ്, പബ്ലിക്ക് ലിബര്‍ട്ടീസ് ആന്റ് ഹ്യുമന്‍ റൈറ്റ്‌സ് അവാര്‍ഡ്, ദി ചൈല്‍ഡ് ആന്റ് ഫാമിലി അവാര്‍ഡ് എന്നിവ പ്രത്യേകമായി നല്‍കും. ലോംഗ്, മീഡിയം, ഷോര്‍ട്ട് ഫിലിം മേഖലകളിലായി പുരസ്‌കാരം ലഭിക്കുന്ന സിനിമകളുടെ സംവിധായകര്‍ക്കും നിര്‍മാതാവിനുമാണ് അവാര്‍ഡുകള്‍ സമ്മാനിക്കുക. അല്‍ജസീറ സുവര്‍ണ്ണ പുരസ്‌ക്കാരമായി ദീര്‍ഘ ഡോക്യുമെന്ററികള്‍ക്ക് 50,000 റിയാലും മീഡിയം വിഭാഗത്തില്‍ 40,000 റിയാലും ഹൃസ്വ ഡോക്യുമെന്ററികള്‍ക്ക് 30,000 റിയാലും ലഭിക്കും. ജൂറി അവാര്‍ഡ് ഇനത്തില്‍ ദീര്‍ഘ ഡോക്യുമെന്ററികള്‍ക്ക് 25,000 റിയാലും മീഡിയം വിഭാഗത്തില്‍ 20,000 റിയാലും ഹൃസ്വ വിഭാഗത്തില്‍ 15,000 റിയാലുമാണ് പുരസ്‌ക്കാരത്തുക. അല്‍ ജസീറ മീഡിയ ട്രെയ്‌നിംഗ് ആന്റ് ഡെവലപ്‌മെന്റ് സെന്റര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നതാണ് ന്യൂ ഹോറിസണ്‍ പുരസ്‌ക്കാരം. അമച്വര്‍, വിദ്യാര്‍ഥി, നവാഗതര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഈ പുരസ്‌ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂ ഹോറിസണ്‍ വിഭാഗത്തില്‍ 20,000, 15,000, 10,000 റിയാല്‍ വീതമാണ് ആദ്യ മൂന്ന് സമ്മാനങ്ങള്‍. ദീര്‍ഘ, മീഡിയം, ഹൃസ്വ വിഭാഗങ്ങളിലെ മികച്ച സംവിധായകര്‍ക്ക് 25,000, 20,000, 15,000 റിയാല്‍ വീതം സമ്മാനത്തുക ലഭിക്കും. ഈ മൂന്ന് വിഭാഗങ്ങളിലും മികച്ച ക്യാമറാമാന് 20,000, 15,000, 10,000 റിയാല്‍ വീതമാണ് സമ്മാനത്തുക. അല്‍ജസീറ ഡോക്യുമെന്ററി ചാനല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അല്‍ജസീറ ഡോക്യുമെന്ററി ചാനല്‍ പുരസ്‌ക്കാരത്തിന് അല്‍ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് നിര്‍മിച്ചിട്ടില്ലാത്ത അറബ് ഫിലിമുകള്‍ക്കാണ് അര്‍ഹത. ദീര്‍ഘ വിഭാഗത്തില്‍ 40,000 റിയാലും മീഡിയത്തില്‍ 30,000 റിയാലും ഹൃസ്വ വിഭാഗത്തില്‍ 20,000 റിയാലുമാണ് സമ്മാനത്തുക. അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് പബ്ലിക്ക് ലിബര്‍ട്ടീസ് ആന്റ് ഹ്യുമന്‍ റൈറ്റ്‌സ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം സ്‌പോണ്‍സര്‍ ചെയ്യുന്ന പബ്ലിക്ക് ലിബര്‍ട്ടീസ് ആന്റ് ഹ്യൂമന്‍ റൈറ്റ്‌സ് പുരസ്‌ക്കാരത്തിന് സ്വാതന്ത്ര്യവും മനുഷ്യാവകാശവും ചര്‍ച്ച ചെയ്യുന്ന ചിത്രങ്ങളാണ് പരിഗണിക്കുന്നത്. ദീര്‍ഘ വിഭാഗത്തില്‍ 40,000 റിയാലും മീഡിയത്തില്‍ 30,000 റിയാലും ഹൃസ്വ വിഭാഗത്തില്‍ 20,000 റിയാലുമാണ് സമ്മാനത്തുക. അല്‍ജസീറ കുട്ടികളുടെ ചാനലാണ് ചൈല്‍ഡ് ആന്റ് ഫാമിലി പുരസ്‌ക്കാരം സ്‌പോണ്‍സര്‍ ചെയ്യുന്നത്. കുട്ടികളുടെയും കുടുംബത്തിന്റേയും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളില്‍ ഏറ്റവും മികച്ചതിന് ദീര്‍ഘ വിഭാഗത്തില്‍ 40,000 റിയാലും മീഡിയത്തില്‍ 30,000 റിയാലും ഹൃസ്വവിഭാഗത്തില്‍ 20,000 റിയാലുമാണ് സമ്മാനത്തുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!