Section

malabari-logo-mobile

സ്വാമി നിര്‍മലാനന്ദഗിരി മഹാരാജ് നിര്യാതനായി

HIGHLIGHTS : പാലക്കാട്: ആയുര്‍വേദ ചികിത്സാരംഗത്തെ പ്രശസ്തനും വേദപണ്ഡിതനുമായ ഒറ്റപ്പാലം പാലീരി മഠം സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ്(86) അന്തരിച്ചു.  വ്യാഴാഴ്ച വൈ...

പാലക്കാട്: ആയുര്‍വേദ ചികിത്സാരംഗത്തെ പ്രശസ്തനും വേദപണ്ഡിതനുമായ ഒറ്റപ്പാലം പാലീരി മഠം സ്വാമി നിര്‍മലാനന്ദ ഗിരി മഹാരാജ്(86) അന്തരിച്ചു.  വ്യാഴാഴ്ച വൈകുന്നേരം 5.43നായിരുന്നു അന്ത്യം .രണ്ട് ദിവസമായി പാലക്കാട് തങ്കം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു . മൃതദേഹം വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പൊതുദര്‍ശനത്തിന് വെക്കും. വൈകുന്നേരം മൂന്നിന് പാലിയില്‍ മഠത്തില്‍ സംസ്കാരം നടക്കും.

നിര്‍മലാനന്ദഗിരി മഹാരാജ് പ്രഭാഷകന്‍, യോഗാചാര്യന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളിലും അറിയപ്പെട്ടു. സംസ്കൃതം, മര്‍മചികിത്സ എന്നിവയില്‍ അഗാധപാണ്ഡിത്യമുണ്ടായിരുന്നു. ശിവാനന്ദ മാര്‍ഗമെന്നറിയപ്പെടുന്ന സങ്കരസമ്പ്രദായമാണ് ഇദ്ദേഹം പിന്തുടര്‍ന്നിരുന്നത്.

sameeksha-malabarinews

ക്യാന്‍സര്‍ ചികിത്സാ നിര്‍ണയത്തിലും വിദഗ്ധനായിരുന്നു. ഒറ്റപ്പാലം പാലപ്പുറം കാരിയില്‍ മഠത്തിലാണ് രോഗികളെ ചികിത്സിച്ചിരുന്നത്. ഇതിന്പുറമെ ഒറ്റപ്പാലം കരുണ ഫൌണ്ടേഷന്‍, തിരുവില്വാമല പാമ്പാടി ആശ്രമം, പാല, എറണാകുളം വൈറ്റില എന്നിവിടങ്ങളിലെ രാമകൃഷ്ണാശ്രമം, ആലുവ ആത്രേയം റിസര്‍ച്ച് ഫൌണ്ടേഷന്‍ എന്നിവിടങ്ങളിലും ചികിത്സ നടത്താറുണ്ട്. ആധുനിക വൈദ്യശാസ്ത്രത്തിലും പാണ്ഡിത്യമുള്ള അദ്ദേഹം രോഗിയുടെ ജീവിതശൈലി അറിഞ്ഞ ശേഷം ദോഷകരമായവ ഒഴിവാക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് മാത്രമെ ചികിത്സയും മരുന്നും നിര്‍ദേശിക്കാറുള്ളു. ചികിത്സയ്ക്ക് ഫീസ് വാങ്ങാറുമില്ല.

ആരോഗ്യ ജീവിതത്തിന് പാലിക്കേണ്ട ചിട്ടകളും ജീവിതശൈലികളും സംബന്ധിച്ച് ദിവസേന പ്രഭാഷണം നടത്താറുണ്ട്. ‘ആരോഗ്യജീവിതം’ എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!