Section

malabari-logo-mobile

ലൈറ്റ്‌ മെട്രോ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക്‌ കോഴിക്കോട്‌ തുടക്കമായി

HIGHLIGHTS : കോഴിക്കോട്‌ : ലൈറ്റ്‌ മെട്രോ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട്‌ ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്...

light-metroകോഴിക്കോട്‌ : ലൈറ്റ്‌ മെട്രോ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്‌ഘാടനം ചെയ്‌തു. കോഴിക്കോട്‌ ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ വി കെ ഇബ്രാഹിംകുഞ്ഞ്‌, എം കെ മുനീര്‍, ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ്‌ ഇ ശ്രീധരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കോഴിക്കോടും തിരുവനന്തപുരത്തുമായി നടപ്പിലാക്കുന്ന പദ്ധതിക്ക്‌ 7628 കോടി രൂപയാണ്‌ ചെലവ്‌ പ്രതീക്ഷിക്കുന്നത്‌.

പ്രതിപക്ഷം ആരോപിക്കുന്നത്‌ പോലെ കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിച്ചതിനുശേഷം പ്രാരംഭപ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ നിന്നാല്‍ കൊച്ചി മെട്രോ യാഥാര്‍ത്ഥ്യമാവാന്‍ ഇനിയും വൈകുമായിരുന്നു വെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.

sameeksha-malabarinews

ഇതിനിടെ സിപിഐഎം പ്രവര്‍ത്തകര്‍വേദിക്ക്‌ പുറത്തുവെച്ച്‌ മുഖ്യമന്ത്രിക്ക്‌ കരിങ്കൊടിക്കാണിച്ചു. ഉദ്‌ഘാടന മഹോത്സവം നടത്തി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന്‌ സിപിഎം ആരോപിച്ചു. പോലീസ്‌ തടഞ്ഞതിനെ തുടര്‍ന്ന്‌ പ്രവര്‍ത്തകര്‍ റോഡ്‌ ഉപരോധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!