Section

malabari-logo-mobile

യുവജനങ്ങള്‍ വോട്ടാവകാശം വിനിയോഗിക്കണം: ഫെയ്‌സ്‌ബുക്കില്‍ കലക്‌ടര്‍

HIGHLIGHTS : യുവജനങ്ങള്‍ അവകാശവും കടമയുമായി കരുതി നവംബര്‍ അഞ്ചിന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ ഫെയ്‌സ്‌ ബുക...

collector malappuramയുവജനങ്ങള്‍ അവകാശവും കടമയുമായി കരുതി നവംബര്‍ അഞ്ചിന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട്‌ ചെയ്യണമെന്ന്‌ ജില്ലാ കലക്‌ടര്‍ ടി. ഭാസ്‌കരന്‍ ഫെയ്‌സ്‌ ബുക്കിലൂടെ അഭ്യര്‍ഥിച്ചു. വോട്ടവകാശം അര്‍ഥവത്തായി വിനിയോഗിച്ച്‌ നാടിന്റെ പുരോഗതിക്കായി ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകണമെന്ന്‌ ജില്ലാ കലക്‌ടര്‍ ആവശ്യപ്പെടുന്നുണ്ട്‌. മഞ്ചേരി യൂനിറ്റി വിമെന്‍സ്‌ കോളെജില്‍ നവംബര്‍ രണ്ടിന്‌ ശ്രേഷ്‌ഠഭാഷാ ദിനം ഉദ്‌ഘാടനം ചെയ്‌തതിന്‌ ശേഷം വിദ്യാര്‍ഥികള്‍ക്ക്‌ മള്‍ട്ടി പോസ്റ്റ്‌ വോട്ടിങ്‌ യന്ത്രം പരിചയപ്പെടുത്തുന്ന ഫോട്ടോയും ഫെയ്‌സ്‌ ബുക്കിലുണ്ട്‌. യുവജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ വേണ്ടി ഇന്‍ഫര്‍മേഷന്‍-പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.എസ്‌ ശൈലേന്ദ്രന്‍ തയ്യാറാക്കിയ പരസ്യവും ഡിസ്‌ട്രിക്‌റ്റ്‌ കലക്‌ടര്‍ മലപ്പുറം ഫെയ്‌സ്‌ ബുക്ക്‌ പേജില്‍ കണാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!