Section

malabari-logo-mobile

മുന്‍പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ക്ഷേമ പദ്ധതികള്‍ ഏര്‍പ്പെടുത്തണം

HIGHLIGHTS : ഫോർമർപഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ ഗ്രാമങ്ങളിലെ വികസനത്തിന്നും ക്ഷേമത്തിന്നും വേണ്ടി സേവന നിരതമായി പ്രവർത്തിച്ച മുൻപഞ്ചായത്ത് മെമ്പർ മാർക്ക് ക്ഷേ...

ഫോർമർപഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ ഗ്രാമങ്ങളിലെ വികസനത്തിന്നും ക്ഷേമത്തിന്നും വേണ്ടി സേവന നിരതമായി പ്രവർത്തിച്ച മുൻപഞ്ചായത്ത് മെമ്പർ മാർക്ക് ക്ഷേമ പദ്ധതികൾ നടപ്പിലാക്കണമെന്ന് ആൾ കേരള ഫോർമർപഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ മലപ്പുറo ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന ജില്ല പ്രവർത്തകസമിതി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പെൻഷൻ പദ്ധതി നടപ്പിലാക്കുന്നതുമായി ബദ്ധപ്പെട്ട് മുൻ മെമ്പർമാരുടെ എലക്ഷൻ കാർഡ്.ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിച്ച് നൽകാൻ സർക്കാർ ഉത്തരവിലൂടെ പഞ്ചായത്ത് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിണ്ട് മുൻ മെമ്പർമാർ ഇതുമായി സഹകരിച്ച് എത്രയും വേഗം റിപ്പോര്ട്ട് പഞ്ചായത്ത് സെക്രട്ടറിമാരെ കൊണ്ട് സർക്കാറിന്ന് നൽകുന്നതിന് ഇടപെടണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അസോസിയേഷൻ അംഗത്വം ലഭിച്ചിട്ടില്ലാത്തവർക്കു അംഗത്വം നൽകി പഞ്ചായത്ത് ബ്ലോക്ക് ജില്ലാ കമ്മറ്റികൾ പുന:സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു, പ്രസിഡണ്ട് കെ.ഒ.അലി അദ്ധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി ഉമ്മർ ഒട്ടുമ്മൽ സ്വാഗതം പറഞ്ഞു കെ.എം.എ റഹ്മാൻ, വി.പി.സോമസുന്ദരൻ,കെ.സി.എം.ശുക്കൂർ,ശീലത്ത് ബീരാൻ കുട്ടി, പി.ടി.ഖാലിദ്, നൗഷാദ് താനൂർ, എൻ. വി. മോഹൻ ദാസ് ,പി .ഖദീജ, റഊഫ് കൂട്ടിലങ്ങാടി, പി.അബു കരുവാരക്കുണ്ട് ,കെ.പി.മൊയ്തീൻ മാസ്റ്റർ കോഡൂർ, ഇ.കോയ ഹാജി എടപ്പറ്റ, കെ.ടി.സിദ്ദീഖ് മരക്കാർ മൗലവി, എ.എ കുഞ്ഞാലി മൊല്ല, എം.ഉണ്ണ്യേൻ കുട്ടി, എ.ഇബ്രാഹിം വളവന്നൂർ എന്നിവർ പ്രസംഗിച്ചു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!