ഭാര്യയുടെ ചെകിട്ടത്തടിച്ച്‌ കര്‍ണപുടം തകര്‍ത്ത ഭര്‍ത്താവിന്‌ തടവ്‌ ശിക്ഷ

Story dated:Friday May 6th, 2016,02 16:pm
ads

Untitled-1 copyറിയാദ്‌; ഭാര്യയെ ചെകിട്ടത്തടിച്ച്‌ കര്‍ണപുടം തകര്‍ത്ത ഭര്‍ത്താവിന്‌ തടവ്‌ ശിക്ഷ.ഒരാഴ്‌ചയാണ്‌ ഭര്‍ത്താവിന്‌ കോടതി തടവ്‌ ശിക്ഷ വിധിച്ചിരിക്കുന്നത്‌. തന്നെ ഭര്‍ത്താവ്‌ കാലങ്ങളായി ഉപദ്രവിച്ച്‌ വരികയാണെന്നും ചെവിയുടെ കര്‍ണപുടം തകര്‍ത്തതിന്‌ തെളിവായി യുവതി മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഹാജരാക്കിയിരുന്നു. കര്‍ണപുടം പൂര്‍വ്വസ്ഥിതിയിലാകാന്‍ 21 ദിവസമെടുക്കുമെന്നാണ്‌ റിപ്പോര്‍ട്ടില്‍ പറയുന്നത്‌. ഇത്‌ തെളിവായി സ്വീകരിച്ച കോടതി ഇയാള്‍ക്ക്‌ തടവ്‌ ശിക്ഷ വിധിക്കുകയായിരുന്നു.

അതെസമയം ഭാര്യയെ നേര്‍വഴിക്ക്‌ കൊണ്ടുവരാനായിട്ടാണ്‌ താന്‍ തല്ലിയെതെന്ന്‌ ഭര്‍ത്താവ്‌ കോടതിയില്‍ പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളായി ഭര്‍ത്താവില്‍ നിന്നുള്ള പീഡനം സഹിച്ച്‌ മടുത്തതിനെ തുടര്‍ന്ന്‌ ഇപ്പോള്‍ പിരിഞ്ഞാണ്‌ താമസമെന്ന്‌ ഭാര്യ കോടതിയില്‍ പറഞ്ഞു.

അല്‍ജസീറയാണ്‌ ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്‌.