Section

malabari-logo-mobile

കണ്ണൂര്‍ എസ്പിക്കെതിരെ വയലാര്‍ രവി; യൂത്ത് കോണ്‍ഗ്രസുകാര്‍ കോലം കത്തിച്ചു.

HIGHLIGHTS : കോഴിക്കോട് കണ്ണൂരില്‍ പരേഡ് ഗ്രൗണ്ടിനടുത്ത് സുധാകരന്‍ എംപിയെ പ്രകീര്‍ത്തിച്ച് കൊണ്ട് ബോര്‍ഡ്്് സ്ഥാപിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്ത എസ്പിക്കെതിരെ ...

കോഴിക്കോട് കണ്ണൂരില്‍ പരേഡ് ഗ്രൗണ്ടിനടുത്ത് സുധാകരന്‍ എംപിയെ പ്രകീര്‍ത്തിച്ച് കൊണ്ട് ബോര്‍ഡ്സ്ഥാപിച്ച പോലീസുകാരെ സസ്‌പെന്റ് ചെയ്ത എസ്പിക്കെതിരെ കേന്ദ്രമന്ത്രി വയലാര്‍ രവി.

എസ്പി മാന്യതകാണിക്കണമെന്നും കുറച്ചുകൂടി പക്വത ആവാമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മാന്യതയോടെ പെരുമാറാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പോലീസിനെ ഉപദേശിക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

sameeksha-malabarinews

കണ്ണൂര്‍ പോലീസ് ഗ്രൗണ്ടിന് സമീപത്താണ് വിവാദ ബോര്‍ഡും പോസ്റ്ററും സ്ഥാപിക്കലും ഇളക്കിമാറ്റലും വീണ്ടും സ്ഥാപിക്കലുമെല്ലാം നടന്നത്. അച്ചടക്കം ലംഘിച്ചതിന് അസോസ്ിയേഷന്‍ ഭാരവാഹികളടക്കമുള്ള 6 പോലീസുകാരെ എസ്പി അനൂപ് കുരുവിള സസ്‌പെന്റ് ചെയ്തിരുന്നു. ഇതില്‍ പ്രധിഷേധിച്ച് കണ്ണൂര്‍ നഗരത്തില്‍ പലയിടത്തും ജില്ലാ പോലീസ് മേധാവിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

കാരട്ടിനെ ക്രിസ്തുവിനോട് ഉപമിച്ചുകൊണ്ട് സിപിഐഎം നേതാവ് എംവി ജയരാജിന്റെ പ്രസ്താവന ശരിയല്ലെന്ന് വയലാര്‍ രവി പ്രതികരിച്ചു.

യൂത്ത് കോണ്‍ഗ്രസുകാര്‍ കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസിന് മുന്നില്‍ വെച്ച്്് എസ്പി അനൂപ് കുരുവിളയുടെ കോലം കത്തിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!