Section

malabari-logo-mobile

പിള്ളയും ഗണേഷും നേര്‍ക്ക്‌നേര്‍ ; കേരളാകോണ്‍ഗ്രസ്സ് വീണ്ടും പിളര്‍പ്പിലേക്ക് ?

HIGHLIGHTS : തിരു: ഇന്നലെ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പാര്‍ട്ടിയെ അനുസരിക്കുന്നില്ല എന്ന് കേരളാ കോണ്‍ഗ്രസ്സ്(ബി) ചെയര്‍മ...

തിരു:  ഇന്നലെ ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പാര്‍ട്ടിയെ അനുസരിക്കുന്നില്ല എന്ന് കേരളാ കോണ്‍ഗ്രസ്സ്(ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചതിന് പിന്നാലെയാണ് ഇന്ന് നടന്ന പാര്‍ട്ടി നേതൃയോഗത്തില്‍ മകനും മന്ത്രിയുമായ ഗണേഷ് കുമാറിനെ എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയത്്. ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.് മന്ത്രിസ്ഥാനത്ത് തന്നിഷ്ട് പ്രകാരമാണ് ഗണേഷ് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുയര്‍ന്നു.
എന്നാല്‍ താന്‍ യുഡിഎഫില്‍ ആലോചിച്ച ശേഷമാണ് എല്ലാതീരുമാനങ്ങളും എടുക്കുന്നതെന്നും പാര്‍ട്ടി സ്ഥാനങ്ങളും മന്ത്രിസ്ഥാനവും രാജിവെക്കാന്‍ തയ്യാറാണെന്നും മന്ത്രി ഗണേഷ് കുമാര്‍ തിരിച്ചടിച്ചു. പത്തനാപുരത്ത് പാര്‍ട്ടിയുടെ പിന്തുണയില്ലെങ്കിലും താന്‍ ഒറ്റക്ക് ജയിക്കുമെന്ന് യോഗത്തില്‍ ഗണേഷ് കുമാര്‍ വെല്ലുവിളിച്ചതായും സൂചനയുണ്ട്.
യോഗം ബഹളത്തില്‍ കലാശിച്ചതോടെ യോഗം പിരിച്ചുവിടാന്‍ ബാലകൃഷണ പിള്ള നിര്‍ദേശിക്കുകയായിരുന്നു. ഇതോടെ പാര്‍ട്ടിയോഗം 40 മിനിട്ടിനുള്ളില്‍ പിരിയുകയായിരുന്നു. പുറത്ത് വന്നിരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് പിള്ള വ്യക്തമാക്കി.

വൈകീട്ട് ഗണേഷനെ അനുകൂലിച്ച് പിള്ളക്കെതിരെ പത്തനാപുരത്തും കൊല്ലത്തും പ്രകടനങ്ങള്‍ നടന്നു. ഗണേഷ് രാജിവെക്കേണ്ടതില്ലെന്ന് പിന്നീട് മുഖ്യമന്ത്രി ഇതെകുറിച്ച് പ്രതികരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!