Section

malabari-logo-mobile

ജിദ്ദയിൽ കനകാംഗി സംഗീത വിദ്യാലയത്തിന്റെ അഞ്ചാം വാര്‍ഷികവും, സംഗീത വിരുന്നും.

HIGHLIGHTS : ജിദ്ദ:അഞ്ചു വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കനകാംഗി സംഗീത വിദ്യാലയത്തിന്‍റെ അഞ്ചാം വാര്‍ഷികം മെയ് അഞ്ചാം തിയ്യതി വൈകുന്നരേം മൂന്നു മണിക്ക് ...

ജിദ്ദ:അഞ്ചു വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കനകാംഗി സംഗീത വിദ്യാലയത്തിന്‍റെ അഞ്ചാം വാര്‍ഷികം മെയ് അഞ്ചാം തിയ്യതി വൈകുന്നരേം മൂന്നു മണിക്ക് ഹംദാനിയ അല്‍വഫ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

കനകാംഗി അദ്ധ്യാപിക ശ്രീമതി കലാഭവന്‍ ധന്യാപ്രശാന്തിന്‍റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിക്കുന്ന എണ്‍പത്തി മൂന്നോളം വരുന്ന കര്‍ണാടിക്ക് സംഗീത വിദ്യാര്‍ത്ഥികള്‍ അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കും. കെ.ജെ കോയയുടെ നേതൃത്വത്തിലുള്ള പക്ക മേള സംഘം ഈ സംഗീത വിരുന്നിനു ഈണം നല്‍കും. ജിദ്ദ പ്രവാസ സമൂത്തില്‍ ആദ്യമായി ആറുമണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന കര്‍ണ്ണാടിക് സംഗീത സദസ്സാണ് അരങ്ങേറാന്‍ പോകുന്നത് എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

sameeksha-malabarinews

കലാഭവന്‍ധന്യ,പ്രശാന്ത്,ഹഖ് തിരൂരങ്ങാടി,സുനില്‍ വര്‍ഗീസ്‌, റെജി എബ്രഹാം, കൊമ്പന്‍ മൂസ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!