Section

malabari-logo-mobile

ജലാലാബാദില്‍ ചാവേറാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു

HIGHLIGHTS : കാബൂള്‍: അഫ്‌ഗാനിലെ ജലാലാബാദിലുണ്ടായ ചാവേറാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക്‌ പരിക്കേറ്റു. പ്രവിശ്യാ കൗണ്‍സില്‍ അംഗമായ ഒബൈദ...

blastകാബൂള്‍: അഫ്‌ഗാനിലെ ജലാലാബാദിലുണ്ടായ ചാവേറാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. പതിനഞ്ചോളം പേര്‍ക്ക്‌ പരിക്കേറ്റു. പ്രവിശ്യാ കൗണ്‍സില്‍ അംഗമായ ഒബൈദുള്ള ഷിന്‍വാരിയുടെ വീടിന്‌ നേരെയാണ്‌ ചാവേറാക്രമണമുണ്ടായത്‌. കുടുംബ ചടങ്ങുകള്‍ നടക്കുന്നതിനാല്‍ നിരവധി പേര്‍ സ്‌ഫേടനം നടന്ന സ്ഥലത്ത്‌ ഉണ്ടായിരുന്നതായാണ്‌ സൂചന. പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്‌.

ആക്രമണത്തിന്‌ പിന്നില്‍ തങ്ങളുടെ താലിബാന്‍ വക്താവ്‌ സബീഹുല്ല മുജാഹിദ്‌ പറഞ്ഞു. ജനുവരി 13 ന്‌ ഇസിസ്‌ ഭീരാക്രമണം നടന്ന പാകിസ്ഥാന്‍ കോണ്‍സുലേറ്റിന്‌ സമീപമാണ്‌ ഇപ്പോള്‍ സഫോടനമുണ്ടായത്‌. അന്നത്തെ ചാവേറാക്രമണത്തില്‍ 7 പേരാണ്‌ മരിച്ചത്‌. രണ്ടുപേര്‍ക്ക്‌ പിക്കേറ്റിരുന്നു.

sameeksha-malabarinews

പാക്‌ കോണ്‍സുലേറ്റ്‌ ആക്രമണത്തിന്‌ പിന്നാലെ നന്‍ഗര്‍ഹര്‍ പ്രവിശ്യയില്‍ യു എസ്‌ ഡ്രോണ്‍ ആക്രമണത്തില്‍ 11 ഇസിസ്‌ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസിസ്‌ തീവ്രവാദികള്‍ കൊല്ലുപ്പെട്ടിരുന്നു. ഇസിസ്‌ തീവ്രവാദികളുടെ ശക്തി കേന്ദ്രമായ കിഴക്കന്‍ അഫ്‌ഗാനില്‍ സഖ്യസേന വ്യോമാക്രമണം ശക്തമാക്കിയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!