Section

malabari-logo-mobile

ജങ്ക് ഫുഡിനെതിരെ ചെമ്മങ്കടവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ത്ഥികള്‍

HIGHLIGHTS : ചെമ്മങ്കടവ്:പി.എം.എസ്.എ.എം.എ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. പ്രവര്‍ത്തകരാണ് രുചിക്കായി കൃത്രിമവസ്തുകള്‍ ചേര്‍ത്ത പോഷകാംശം കുറഞ്ഞ ഭക്ഷണത്ത...

ചെമ്മങ്കടവ്:പി.എം.എസ്.എ.എം.എ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ്. പ്രവര്‍ത്തകരാണ് രുചിക്കായി കൃത്രിമവസ്തുകള്‍ ചേര്‍ത്ത പോഷകാംശം കുറഞ്ഞ ഭക്ഷണത്തിനെതിരെ രംഗത്തിറങ്ങിയത്. സ്‌കൂള്‍ പരിസരത്ത് ബോധവല്‍ക്കരണ റാലിയും വീടുകളില്‍ ലഘുലേഖ വിതരണവും നടന്നു.

കൃത്രിമവസ്തുകള്‍ ചേര്‍ത്ത പോഷകാംശം കുറഞ്ഞ ഭക്ഷണം വിദ്യാര്‍ത്ഥികളില്‍ വരെ പ്രമേഹം, രക്താദിസമര്‍ദ്ദം, അമിതവണ്ണം എന്നിവക്ക് കാരണമാകുന്നുണ്ട്. സ്‌കൂള്‍ പരിസരത്തും മറ്റും ഇത്തരം ഭക്ഷണങ്ങള്‍ നിരോധിക്കുതിനും ശുദ്ധവും സമീകൃതവുമായ ആഹാരം ശീലമാക്കുതിനും യോഗ, വ്യായാമം എന്നിവ നിത്യജീവിതത്തിന്റെ ഭാഗമാക്കുതിനുമുള്ള ബോധവല്‍ക്കരണമാണ് എന്‍.എസ്.എസ്. പ്രവര്‍ത്തകര്‍ നടത്തിയത്.
ബോധവല്‍ക്കരണ പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.എം. ഉസ്മാന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എന്‍.കെ. അഫ്‌സല്‍ റഹ്മാന്‍, എന്‍.എസ്.എസ്. യൂണിറ്റ് ലീഡര്‍മാരായ ഹംറാസ് മുഹമ്മദ് പാറമ്മല്‍, നസീബ തസ്‌നീം മങ്കരത്തൊടി, എ.കെ. മുഹമ്മദ് ഷബീര്‍, ഫാത്തിമ ഷിറിന്‍ ഷഹാന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!