Section

malabari-logo-mobile

ഖത്തറില്‍ ഏകീകൃത ഗവ.കോള്‍ സെന്റര്‍ നമ്പര്‍ പ്രഖ്യാപിച്ചു

HIGHLIGHTS : ദോഹ: രാജ്യത്തെ ഏകീകൃത ഗവ.കോള്‍ സെന്ററിലെ നമ്പര്‍ 109 ആണെന്ന് വിദ്യഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യഭ്യാസമന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവ...

ദോഹ: രാജ്യത്തെ ഏകീകൃത ഗവ.കോള്‍ സെന്ററിലെ നമ്പര്‍ 109 ആണെന്ന് വിദ്യഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. വിദ്യഭ്യാസമന്ത്രാലയവും വാര്‍ത്താവിനിമയ മന്ത്രാലയവും തമ്മിലുള്ള സംയുക്ത സഹകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഏകീകൃത കോള്‍നമ്പര്‍ സജ്ജമാക്കിയത്.

2020 ലെ ഡിജിറ്റല്‍ ഗവ.പദ്ധതിലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ ഭാഗമായി ഗതാഗത വാര്‍ത്താവിനിമ മന്ത്രാലയമാകും സെന്ററിന്റെ മേല്‍നോട്ടം നര്‍വഹിക്കുക. മന്ത്രാലയങ്ങള്‍ നല്‍കുന്ന എല്ലാ സേവനങ്ങളെയും പിന്തുണയ്ക്കാനും യഥാസമയം നല്‍കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

sameeksha-malabarinews

2020 ലെ ഡിജിറ്റല്‍ സര്‍ക്കാരെന്ന ലക്ഷ്യം വേഗത്തില്‍ നടപ്പാക്കാനും പുതിയ നടപടി സഹായകമാകും. അന്താരാഷ്ട്ര നിലവാരത്തിലുള്ള സേവനങ്ങളാണ് കേന്ദ്രം നല്‍കുന്നത്. ടെലിഫോണ്‍ കോള്‍, ഫാക്‌സ്, എസ്എംഎസ്, ഇ-മെയില്‍, ഇ-സംഭാഷണം തുടങ്ങി നിരവധി മാധ്യമങ്ങളിലൂടെയാണ് സേവനം ഉറപ്പാക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!