Section

malabari-logo-mobile

കേരളത്തില്‍ ഒന്നാംക്ലാസ് മുതല്‍ കമ്പ്യൂട്ടര്‍ പഠനം പി കെ അബ്ദുറബ്ബ്

HIGHLIGHTS : പരപ്പനങ്ങാടി: അടുത്ത അദ്ധ്യായവര്‍ഷം മുതല്‍ 1-ാം ക്ലാസ് തൊട്ട് കമ്പ്യൂട്ടര്‍ പഠനം

പരപ്പനങ്ങാടി:  അടുത്ത അദ്ധ്യായവര്‍ഷം മുതല്‍ 1-ാം ക്ലാസ് തൊട്ട് കമ്പ്യൂട്ടര്‍ പഠനം നടപ്പിലാക്കുമെന്ന് വിദ്യഭ്യാസ മന്ത്രി
പി കെ അബ്ദുറബ്ബ് പറഞ്ഞു. ഐടി രംഗത്ത് വന്‍ വിപ്ലവത്തിന് തുടക്കം കുറിക്കുന്ന ഈ പരിപാടി ഉദ്ഘാടനം ചെയ്ത് പരപ്പനങ്ങാടിയില്‍ സംസാരിക്കുകയായിരുന്നു അദേഹം.
കേരളത്തില്‍ എല്ലാ യു പി സ്‌കൂളുകളിലും മാര്‍ച്ച് മാസത്തിന് മുന്‍പായി 5 കമ്പ്യൂട്ടര്‍ വീതം വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചതായും മന്ത്രി പറഞ്ഞു.എസ് എസ് എ ഫണ്ടും കേന്ദ്രഫണ്ടുമുപയോഗിച്ചാണ് ഇത് നടപ്പിലാക്കുക.
സംസ്ഥാനത്ത് തിരഞ്ഞെടുത്ത സ്മാര്‍ട്ട് സ്‌കൂളുകളില്‍ നൂറ് വീതം കമ്പ്യൂട്ടര്‍ നല്‍കുന്ന പദ്ധതി ഇന്ന്്് സ്മാര്‍ട്ട് സ്‌കൂളുകളില്‍ ഒന്നായ തിരൂരങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറിയില്‍ ഉദ്ഘാടനം ചെയ്തു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!