Section

malabari-logo-mobile

കേരളം സമ്പൂര്‍ണ പ്രാഥമിക തുല്യത നേടിയ സംസ്ഥാനം;വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി

HIGHLIGHTS : മലപ്പുറം:കേരളം സമ്പൂര്‍ണ പ്രാഥമിക തുല്യതാ വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി ജൂണില്‍ പ്രഖ്യാപിക്കുമെന്ന്‌ വിദ്യാഭ്യാസ

ATHULYA KELI ULKADANAM MANTHRI P K ABDURAB ULKADANAM CHAIDHU SAMSARIKUNNU 2മലപ്പുറം:കേരളം സമ്പൂര്‍ണ പ്രാഥമിക തുല്യതാ വിദ്യാഭ്യാസം നേടിയ സംസ്ഥാനമായി ജൂണില്‍ പ്രഖ്യാപിക്കുമെന്ന്‌ വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ വ്യക്തമാക്കി. സംസ്ഥാന സാക്ഷരതാമിഷന്റെ ‘അതുല്യ കേളി’ ഏഴാമത്‌ സംസ്ഥാന തുടര്‍ വിദ്യാഭാസ കലോത്സവത്തിന്റെ ഉദ്‌ഘാടനം മലപ്പുറം നഗരസഭ ടൗണ്‍ ഹാളില്‍ നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാക്ഷരതാ പ്രസ്ഥാനം വലിയ വിജയം കൊയ്‌ത സംസ്ഥാനമാണ്‌ കേരളം. ഔപചാരിക വിദ്യാഭ്യാസത്തിന്‌ അവസരം ലഭിക്കാതെ പോയവര്‍ക്ക്‌ അക്ഷരം പഠിക്കാനും തുടര്‍ പഠനത്തിനുമുള്ള അവസരമൊരുക്കിയത്‌ വിദ്യാഭ്യാസ രംഗത്തെ വന്‍ വിപ്ലവമായിരുന്നു. വിദ്യാഭ്യാസത്തിന്‌ പ്രായം തടസമല്ലെന്ന്‌ ജനത്തെ ബോധ്യപ്പെടുത്തിയത്‌ സാക്ഷരതാ പ്രസ്ഥാനമാണ്‌. അനൗപചാരിക വിദ്യാഭ്യാസ രംഗത്ത്‌ ശാസ്‌ത്രീയവും ചടുലവും സമയബന്ധിതവുമായ പ്രവര്‍ത്തനങ്ങളാണ്‌ സാക്ഷരതാ മിഷന്‍ നടത്തി വരുന്നത്‌. ആദ്യം അക്ഷരം പഠിപ്പിച്ച്‌ തുടങ്ങിയ സാക്ഷരതാ യജ്ഞം ഇന്ന്‌ എസ്‌.എസ്‌.എല്‍.സി. പത്താം തരം തുല്യതയും കടന്ന്‌ 12-ാം ക്ലാസ്‌ തുല്യതയിലേക്ക്‌ കടക്കുന്നു. മുത്തശ്ശിയും പേരക്കിടാവും ഒന്നിച്ച്‌ പഠിക്കുന്ന നിലയിലേക്ക്‌ കേരളം മാറിയെന്നും വിദ്യാഭ്യാസ വകുപ്പ്‌ മന്ത്രി പറഞ്ഞു.

sameeksha-malabarinews

പത്താം തരം തുല്യത കോഴ്‌സിന്‌ കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മീഷന്റെ അംഗീകാരം കൂടി ലഭിച്ചതോടെ തുല്യതാ പരീക്ഷ പാസായവര്‍ക്ക്‌ ഉന്നത പഠനത്തിനും ജോലി സമ്പാദനത്തിനും മികച്ച അവസരങ്ങള്‍ കൈവന്നിരിക്കുകയാണെന്നും മന്ത്രിപറഞ്ഞു. സാക്ഷരതാ- തുല്യതാ പഠിതാക്കളുടെയും പ്രേരക്‌മാരുടെയും പാഠ്യേതര കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനുമാണ്‌ ഏഴ്‌ വര്‍ഷമായി തുടര്‍ വിദ്യാഭ്യാസ കലോത്സവം നടത്തി വരുന്നത്‌. വിദ്യാഭ്യാസ വകുപ്പ്‌ ഇതിന്‌ എല്ലാ പിന്തുണയും നല്‍കി വരുന്നു. ഈ വര്‍ഷം മുതല്‍ സംസ്ഥാനതല മത്സര ജേതാക്കള്‍ക്ക്‌ സ്വര്‍ണക്കപ്പ്‌ ഏര്‍പ്പെടുത്തിയത്‌ ഇതിന്റെ ഭാഗമാണെന്നും മന്ത്രി അബ്‌ദുറബ്ബ്‌ പറഞ്ഞു.

പിരിപാടിയില്‍ പി. ഉബൈദുല്ല എം.എല്‍.എ. അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ പി.കെ. കുഞ്ഞു, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. ജല്‍സീമിയ, കെ. സുധാകരന്‍, അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, എ.കെ. അബ്‌ദുറഹ്‌മാന്‍, സാക്ഷരതാ മിഷന്‍ അഡ്‌മിനിസ്‌ട്രേറ്റീവ്‌ കമ്മിറ്റി ചെയര്‍മാന്‍ സലീം കുരുവമ്പലം, ഡയറക്‌ടര്‍ എം. സുജയ്‌, എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അംഗങ്ങളായ ഫാദര്‍ ഫെര്‍ഡിനന്റ്‌ കായാവില്‍, അഡ്വ.എ.എ. റസാഖ്‌, കെ.എം. റഷീദ്‌, ബഷീര്‍ രണ്ടത്താണി, അസിസ്റ്റന്റ്‌ ഡയരക്‌ടര്‍മാരായ ആര്‍. ശശികുമാര്‍, യു. റഷീദ്‌, കെ. അയ്യപ്പന്‍ നായര്‍, ജില്ലാ കോഡിനേറ്റര്‍ സി. അബ്‌ദുറഷീദ്‌ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!