Section

malabari-logo-mobile

കാലവര്‍ഷക്കെടുതി: ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന  ചെയ്യണമെന്ന് ധനകാര്യ വകുപ്പ്

HIGHLIGHTS : സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക...

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ദുരന്തത്തിനിരയായ കുടുംബങ്ങളെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് സമൂഹത്തിന്റെ എല്ലാ മേഖലയിലുള്ളവരോടും ധനകാര്യവകുപ്പ് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര ജീവനക്കാര്‍, സര്‍വീസ് സംഘടനകള്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, വ്യവസായികള്‍, കലാ സാംസ്‌കാരിക രംഗത്തുള്ളവര്‍  തുടങ്ങി എല്ലാ മേഖലയിലുള്ളവരും ഈ ജീവകാരുണ്യ സംരംഭത്തില്‍ പങ്കാളികളാകണമെന്ന് ധനകാര്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു.
സംഭാവനകള്‍ ഓണ്‍ലൈനായി നല്‍കേണ്ട ബാങ്ക് അക്കൗണ്ട് നമ്പര്‍: 67319948232, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം സിറ്റി ബ്രാഞ്ച്, IFSC: SBIN0070028. ചെക്കുകളും ഡ്രാഫ്റ്റുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറി (ധനകാര്യം), ട്രഷറര്‍, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം എന്ന വിലാസത്തില്‍ അയയ്ക്കാം. സംഭാവനകള്‍ ക്യാഷായും ധനകാര്യ വകുപ്പില്‍ നേരിട്ട് സ്വീകരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ആദായനികുതി  നിയമത്തിലെ  സെക്ഷന്‍ 80 ജി(2) (III HF) പ്രകാരം ആദായ നികുതിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഫോണ്‍: 0471 2518310, 2518684, 8330091573. email: cmdrf.cell@gmail.com

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!