Section

malabari-logo-mobile

കര്‍ണ്ണാടകയില്‍ ഭരണപ്രതിസന്ധി.

HIGHLIGHTS : നഷ്ടപ്പെട്ട മുഖ്യമന്ത്രിസ്ഥാനം തിരിച്ചുപിടിക്കാന്‍ ബിജെപി സീനിയര്‍ നേതാവ് യെദിയൂരപ്പ 55 എംഎല്‍എ മാരുമായി ബാംഗ്ലൂര്‍ നഗരത്തിന് പുറത്തുള്ള റിസോര്‍ട്ട...

നഷ്ടപ്പെട്ട മുഖ്യമന്ത്രിസ്ഥാനം തിരിച്ചുപിടിക്കാന്‍ ബിജെപി സീനിയര്‍ നേതാവ് യെദിയൂരപ്പ 55 എംഎല്‍എ മാരുമായി ബാംഗ്ലൂര്‍ നഗരത്തിന് പുറത്തുള്ള റിസോര്‍ട്ടിലേക്ക് മുങ്ങിയതോടെ കര്‍ണ്ണാടകയില്‍ ഭരണപ്രതിസന്ധി.
നാളെ മുതല്‍ നിയമസഭ ചേരാനിരിക്കേയാണ് യെദിയൂരപ്പയുടെ ഈ തന്ത്രം. ഇന്നു രാവിലെ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി യെദിയൂരപ്പയുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിഷയത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. വിഷയം തീര്‍ക്കാന്‍ ബിജെപി നേതാക്കള്‍ ബാംഗ്ലൂരിലേക്കു കുതിച്ചിട്ടുണ്ട്. 224 അംഗങ്ങളുള്ള കര്‍ണ്ണാടക നിയമസഭയില്‍ ബിജെപിക്ക് 120 എംഎല്‍എ മാരുണ്ട്. ഇതില്‍ 70 പേരും യെദിയൂരപ്പ പക്ഷപാതികളാണ്.
ഖനി മാഫിയയുടെയും അഴിമതിക്കാരുടെയും പിടിവലിയില്‍പ്പെട്ടുഴലുകയാണ് കര്‍ണ്ണാടകയിലെ ബിജെപി നേതൃത്വം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!