Section

malabari-logo-mobile

എ.കെ.ജി ഭവനിലേക്ക് ഇന്ന് സംഘ്പരിവാര്‍ മാര്‍ച്ച്

HIGHLIGHTS : ന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിൽ പ്ര​തിഷേധിച്ച്​ സംഘ്പരിവാര്‍ സംഘടനകള്‍ സി.പി.എം കേന്ദ്ര ആസ്ഥാനമായ...

akgന്യൂഡല്‍ഹി: കേരളത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് സംഘ്പരിവാര്‍ സംഘടനകള്‍ സി.പി.എം കേന്ദ്ര ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് ഞായറാഴ്ച മാര്‍ച്ച് നടത്തും.

ബിജെപി ദില്ലി ഘടകമാണ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രാഷ്ട്രപതിക്ക് പരാതിയും നല്‍കും.

sameeksha-malabarinews

സിപിഐഎം കേന്ദ്രകമ്മിറ്റി ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിന് ശേഷം കുമ്മനം രാജശേഖരന്‍ ബിജെപി കേന്ദ്രനേതൃത്വവുമായി കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാഷ്ട്രപതിയെ സന്ദര്‍ശിച്ച് പരാതി കൈമാറും. അതേസമയം ആര്എസ്എസ് ആക്രമണങ്ങള് മറയ്ക്കാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നതെന്ന് സിപിഐഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് ശേഷം പാര്‍ട്ടി അംഗങ്ങള്‍ക്കെതിരായ സിപിഐഎം അക്രമം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തുന്നു. അക്രമങ്ങള്‍ക്കെതിരെ ശക്തമായ ഭാഷയിലായിരുന്നു ഇന്നലെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പ്രതികരിച്ചത്. സിപിഐഎം അക്രമങ്ങളെ പാര്‍ലമെന്റിലും നിയമസഭയിലും തെരുവിലും നേരിടുമെന്ന് മന്ത്രി പറഞ്ഞു. രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഐഎം ഓര്‍മിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയ മന്ത്രി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ ഉടനടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!